ഒമാന്റെ ഔദ്യോഗിക വെബ്സൈറ്റിൽ മാത്രം ഇ-വിസ അപേക്ഷിക്കാൻ പാടുള്ളൂവെന്ന് റോയൽ ഒമാൻ പോലിസ്


ഒമാൻ :ഇ-വിസക്ക് അപേക്ഷിക്കാൻ ഒമാന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രമാണ് പാടുള്ളൂവെന്ന് റോയൽ ഒമാൻ പൊലിസ്. തട്ടിപ്പുകാരുടെ വലയിൽ കുടുങ്ങാതെ രാജ്യത്തേക്ക് സുഗമമായ പ്രവേശനം ഉറപ്പാക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും ആർ.ഒ.പി അറിയിച്ചു.
ഇ-വിസക്ക് അപേക്ഷിക്കാൻ കഴിയുമെന്ന് പറഞ്ഞുള്ള വ്യാജ വെബ്സൈറ്റുകളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിലാണ് ആർ.ഒ.പി മുന്നറിയിപ്പ്. വിസ നടപടിക്രമങ്ങൾ സുഗമമാക്കാൻ ലക്ഷ്യമിട്ട് കഴിഞ്ഞ വർഷം മാർച്ചിലാണ് ഒമാൻ ഇലക്ട്രോണിക് വിസ സംവിധാനം അവതരിപ്പിച്ചത്. ആദ്യഘട്ടത്തിൽ ടൂറിസ്റ്റ് എക്സ്പ്രസ്വിസകളാണ് ഇലക്ട്രോണിക് വിസാ സമ്പ്രദായത്തിൽ ഉൾപ്പെടുത്തിയിരുന്നത്. അടുത്തിടെ തൊഴിൽ വിസയടക്കം സ്പോൺസേർഡ് വിഭാഗത്തിലുള്ള വിസകളും ഇലക്ട്രോണിക് രീതിയിലേക്ക് മാറ്റിയിട്ടുണ്ട്. evisa.rop.gov.com എന്ന വെബ്സൈറ്റിൽ യൂസർ ഐ.ഡി രജിസ്റ്റർ രജിസ്റ്റർ ചെയ്താണ് സ്പോൺസേർഡ് വിസക്ക് അപേക്ഷിക്കേണ്ടത്. വ്യക്തിഗത വിവരങ്ങൾ സുരക്ഷിതമായി മനസിലാക്കാൻ സഹായിക്കുന്ന പബ്ലിക് കീ ഇൻഫ്രാസ്ട്രക്ചർ സംവിധാനം വഴിയാണ് സ്പോൺസേർഡ് വിഭാഗത്തിലെ ഇ-വിസ സംവിധാനം പ്രവർത്തിക്കുക.

You might also like

Most Viewed