2023 ല്‍ ഒമാന്‍ സാന്പത്തിക സ്ഥിരത കൈവരിക്കും


മസ്കത്ത്: ഭദ്രമായ സാന്പത്തിക സാഹചര്യങ്ങള്‍ മുന്‍നിര്‍ത്തി സുല്‍ത്താനേറ്റിന്റെ  ബിബി പ്ലസ് റേറ്റിങ്ങിന് മാറ്റം വരുത്തുന്നില്ലെന്ന് രാജ്യാന്തര റേറ്റിങ് ഏജന്‍സിയായ ഫിച്ച്‌ റിപ്പോര്‍ട്ട്. സന്പദ്ഘടനയുടെ ഘടനാപരമായ സവിശേഷതകള്‍ ശക്തമായതും സാന്പത്തിക വൈവിധ്യവത്കരണ നയങ്ങള്‍ തുടരുന്നതും മുന്‍ നിര്‍ത്തിയാണ് 'ഫിച്ച്‌' റേറ്റിങ്ങില്‍ മാറ്റം വരുത്താത്തത്.

rn

വിദേശനാണയ ശേഖരവും സൊവറിന്‍ വെല്‍ത്ത് ഫണ്ടുകളുമെല്ലാം കണക്കിലെടുക്കുന്പോള്‍ ബിബി പ്ലസ് റേറ്റിങ്ങിലുള്ളവരെക്കാളേറെ മികച്ച സാന്പത്തിക സൂചകങ്ങളാണ് ഒമാനുള്ളത്. ബജറ്റ് കമ്മിയടക്കം പ്രശ്നങ്ങളുണ്ടെങ്കിലും വിദേശ നാണയ ശേഖരമടക്കമുള്ളവ ഉപയോഗിച്ച്‌ സര്‍ക്കാറിെന്‍റ ധനവിനിയോഗം സുഗമമായി നടത്താന്‍ കഴിയുമെന്ന് 'ഫിച്ച്‌' തങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

rn

രാജ്യത്തിെന്‍റ സാന്പത്തിക സ്ഥിരത ഉറപ്പുവരുത്താന്‍ ലക്ഷ്യമിട്ട് വിവിധ മുന്‍കരുതല്‍ നടപടികളും നയങ്ങളും ഒമാന്‍ നടപ്പാക്കിവരുന്നുണ്ട്. 2023ഒാടെ ഇത് ഫലപ്രാപ്തിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പൊതുവരുമാനം വര്‍ധിപ്പിക്കുന്നതിനൊപ്പം ചെലവില്‍ തുടര്‍ച്ചയായ നിയന്ത്രണം വരുത്തുന്നതിനും ഒമാന്‍ ശ്രദ്ധിച്ചുവരുന്നുണ്ട്.

rn

എണ്ണവില ശരാശരി 60 ഡോളര്‍ എന്നനിരക്കില്‍ തുടര്‍ന്നാല്‍ 2021ഒാടെ രാജ്യത്തിെന്‍റ മൊത്തം ആഭ്യന്തര ഉല്‍പാദനവും ബജറ്റ് കമ്മിയും അനുപാതം ഏഴ് ശതമാനമായി കുറക്കാന്‍ സാധിക്കുമെന്നും ഫിച്ച്‌ റിപ്പോര്‍ട്ട് പറയുന്നു.  മൊത്ത ആഭ്യന്തര ഉല്‍പാദനത്തിലെ എണ്ണ മേഖലയുടെ വിഹിതം 6.1 ശതമാനവും എണ്ണയിതര മേഖലയുടെ വിഹിതം 2.1 ശതമാനവും ഉയര്‍ന്നതാണ് ഉയര്‍ന്ന വളര്‍ച്ചനിരക്ക് കൈവരിക്കാന്‍ സഹായകരമായത്.

rn

ഇൗ വര്‍ഷം ആദ്യ അഞ്ചുമാസത്തെ കണക്കുകള്‍ എടുക്കുേമ്ബാള്‍ ബജറ്റ് വരുമാനത്തില്‍ നീക്കിയിരിപ്പാണ് ഉള്ളതെന്ന് ഒമാന്‍ ധനകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എണ്ണവിലയിടിവിനുശേഷം ഇതാദ്യമായാണ് മിച്ച ബജറ്റ് കാണിക്കുന്നത്. 90 ദശലക്ഷം റിയാലിെന്‍റ നീക്കിയിരിപ്പാണ് ഇക്കാലയളവില്‍ ഉള്ളതെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.

You might also like

Most Viewed