ഒമാനില്‍ കാ​ലാ​വ​ധി ക​ഴി​ഞ്ഞ നോ​ട്ടു​ക​ള്‍ മാ​റ്റു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി നാ​ളെ


മസ്കത്ത്: കാലാവധി കഴിഞ്ഞ ബാങ്ക് നോട്ടുകള്‍ മാറ്റിവാങ്ങുന്നതിനുള്ള അവസാന തീയതി ബുധനാഴ്ചയായിരിക്കുമെന്ന് ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. 1995 നവംബര്‍ ഒന്നിന് മുമ്ബ് ഇറങ്ങിയ നോട്ടുകളാണ് വിനിമയത്തില്‍നിന്ന് പിന്‍വലിച്ചിട്ടുള്ളത്. ജൂലൈ ഒന്നു മുതല്‍ 30 ദിവസത്തിനകം ഇൗ നോട്ടുകള്‍ മാറ്റിവാങ്ങണമെന്ന് സെന്‍ട്രല്‍ ബാങ്ക് നിര്‍ദേശിച്ചിരുന്നു. 

ഇൗ നോട്ടുകള്‍ കൈവശമുള്ളവര്‍ സെന്‍ട്രല്‍ ബാങ്കിെന്‍റ റൂവി ഹെഡ് ഒാഫിസിലോ സലാല, സൊഹാര്‍ എന്നിവിടങ്ങളിലെ ശാഖകളിലോ നല്‍കി മാറ്റിയെടുക്കേണ്ടതാണ്. 1970ല്‍ മസ്കത്ത് കറന്‍സി അതോറിറ്റി പുറത്തിറക്കിയ സഇൗദി റിയാല്‍ കാലാവധി കഴിഞ്ഞതില്‍ ഉള്‍പ്പെടും.
100 ബൈസ, കാല്‍ റിയാല്‍, അര റിയാല്‍, ഒരു റിയാല്‍, അഞ്ച് റിയാല്‍, പത്ത് റിയാല്‍ എന്നിവയാണ് ഇൗ വിഭാഗത്തിലുള്ളത്. 1972ല്‍ പുറത്തിറക്കിയ 100 ബൈസ, കാല്‍ റിയാല്‍, അര റിയാല്‍, ഒരു റിയാല്‍, അഞ്ച് റിയാല്‍, പത്ത് റിയാല്‍ എന്നിവയും 1976ല്‍ പുറത്തിറക്കിയ 100 ബൈസ മുതല്‍ 50 റിയാല്‍ വരെയുള്ള എല്ലാ നോട്ടുകളും പിന്‍വലിച്ചിട്ടുണ്ട്.


1985ല്‍ സെന്‍ട്രല്‍ ബാങ്ക് ഒാഫ് ഒമാന്‍ പുറത്തിറക്കിയ 100 ബൈസ മുതല്‍ 50 റിയാല്‍ വരെ എല്ലാ നോട്ടുകളും ഇൗ ഗണത്തില്‍ ഉള്‍പ്പെടും. 1995 നവംബര്‍ ഒന്നിന് പുറത്തിറക്കിയ നോട്ടുകളും മാറ്റി വാേങ്ങണ്ടി വരും.മുന്‍ഭാഗത്ത് തിളങ്ങുന്ന ഹോളോഗ്രാഫി സെക്യൂരിറ്റി വരയില്ലാത്ത എല്ലാ 50 റിയാലിെന്‍റയും 20 റിയാലിെന്‍റയും 10 റിയാലിെന്‍റയും അഞ്ച് റിയാലിെന്‍റയും എല്ലാ നോട്ടുകള്‍ക്കും നിരോധനം ബാധകമാണ്.

You might also like

Most Viewed