വെ​ള്ള​പ്പൊ​ക്ക സം​ര​ക്ഷ​ണം: ​കൂ​ടു​ത​ല്‍ അ​ണ​ക്കെ​ട്ടു​ക​ള്‍ നി​ര്‍​മി​ക്കും


മസ്കത്ത്: വെള്ളപ്പൊക്ക സംരക്ഷണ പദ്ധതികളുടെ ഭാഗമായി ഒമാനില്‍ കൂടുതല്‍ അണക്കെട്ടുകള്‍ നിര്‍മിക്കുമെന്ന് റീജനല്‍ മുനിസിപ്പാലിറ്റീസ് ആന്‍ഡ് വാട്ടര്‍ റിസോഴ്സസ് മന്ത്രാലയം അറിയിച്ചു. മസ്കത്ത്, ദോഫാര്‍, മുസന്ദം എന്നിവിടങ്ങളിലാണ് അണക്കെട്ടുകള്‍ നിര്‍മിക്കുകയെന്ന് മന്ത്രാലയത്തിലെ വാട്ടര്‍ റിസോഴ്സസ് വിഭാഗം ഡയറക്ടര്‍ എന്‍ജിനീയര്‍ നാസര്‍ മുഹമ്മദ് നാസര്‍ അല്‍ ബത്താഷി പറഞ്ഞു.വെള്ളപ്പൊക്കം മൂലമുള്ള നാശനഷ്ടം കുറക്കുകയാണ് ലക്ഷ്യം. മസ്കത്ത് ഗവര്‍ണറേറ്റില്‍ മത്ര വിലായത്തിലെ വാദി അദൈ, അമിറാത്ത് വിലായത്തിലെ അല്‍ ജുഫൈന, സീബ് വിലായത്തിലെ ജിഫ്നൈന്‍ എന്നിവിടങ്ങളിലാണ് അണക്കെട്ടുകള്‍ ആലോചനയിലുള്ളത്.

ഇതില്‍ പാറകള്‍ ഉപയോഗിച്ചുള്ളതും (റോക്ക് ഫില്‍) രണ്ടെണ്ണം മണ്ണ് ഡാമുകള്‍ (എര്‍ത്ത് ഫില്‍) ആയിരിക്കും. മൊത്തം 50.1 ദശലക്ഷം ക്യുബിക് മീറ്റര്‍ ജലം ശേഖരിക്കാന്‍ ശേഷിയുള്ളതാകും ഇൗ അണക്കെട്ടുകള്‍. ദോഫാറില്‍ സലാല മേഖലയില്‍ അഞ്ച് അണക്കെട്ടുകളാകും നിര്‍മിക്കുക. കഴിഞ്ഞവര്‍ഷത്തെ മെകുനു ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കനത്ത മഴയില്‍ സലാലയില്‍ നിലവിലുള്ള വെള്ളപ്പൊക്ക സംരക്ഷണ അണക്കെട്ടുകള്‍ ഫലപ്രദമാണെന്ന് തെളിഞ്ഞതായി അല്‍ ബത്താഷി പറഞ്ഞു.

സലാല വിമാനത്താവളവും അടുത്തുള്ള താമസമേഖലയും സംരക്ഷിക്കാന്‍ ഇൗ അണക്കെട്ടുകള്‍ക്ക് സാധിച്ചു. 'മെകുനു' മഴയില്‍ മൊത്തം 77.2 ദശലക്ഷം ക്യുബിക് മീറ്റര്‍ ജലമാണ് ലഭിച്ചത്. ഇതില്‍ 27 ദശലക്ഷം ക്യുബിക് മീറ്ററും സലാലയില്‍ നിലവിലുള്ള അണക്കെട്ടുകളില്‍ സംഭരിച്ചു. സലാലയിലെ കൂടുതല്‍ പ്രദേശങ്ങളുടെ സംരക്ഷണം ലക്ഷ്യമിട്ടാണ് പുതിയ അണക്കെട്ടുകള്‍ നിര്‍മിക്കുന്നത്.

ഇതിെന്‍റ വിശദമായ രൂപകല്‍പനയും ടെന്‍ഡര്‍ രേഖകളും തയാറാക്കിയിട്ടുണ്ട്. മൊത്തം 123.03 ദശലക്ഷം ക്യുബിക് മീറ്റര്‍ ജലം ശേഖരിക്കാന്‍ ശേഷിയുള്ളതാണ് പുതിയ അണക്കെട്ടുകള്‍. ഇതിനുപുറമെ, റായ്സൂത്ത് തുറമുഖ മേഖലയില്‍ 1610 മീറ്ററിെന്‍റ ലേറ്ററല്‍ പ്രൊട്ടക്ഷന്‍ ഭിത്തിയും നിര്‍മിക്കാന്‍ പദ്ധതിയുണ്ടെന്ന് അദ്ദേഹം അറിയിച്ചു.മുസന്ദമില്‍ നിലവിലുള്ളവക്കു പുറമെ ഗംദയില്‍ അണക്കെട്ടിെന്‍റ നിര്‍മാണ ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. 1.098 ദശലക്ഷം ക്യുബിക് മീറ്ററാണ് ഇൗ അണക്കെട്ടിെന്‍റ സംഭരണശേഷി. ലിമ, തിമത്ത്, ഫുഗ എന്നിവിടങ്ങളില്‍ അണക്കെട്ട് നിര്‍മിക്കുന്നതിനുള്ള പ്രാഥമിക പദ്ധതികളും പൂര്‍ത്തിയായതായി അല്‍ ബത്താഷി പറഞ്ഞു.

You might also like

Most Viewed