സ​ഞ്ചാ​രി​ക​ള്‍​ക്ക്​ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി ഒ​മാ​ന്‍ ടൂ​റി​സം മ​ന്ത്രാ​ല​യം


മസ്കത്ത്: പെരുന്നാള്‍ അവധിക്കാലത്ത് ഒമാനിേലക്ക് എത്തുന്ന വിദേശികള്‍ക്കും ആഭ്യന്തര വിനോദ സഞ്ചാരികള്‍ക്കുമായി ടൂറിസം മന്ത്രാലയം വിവിധ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. സുരക്ഷിതവും ആസ്വാദകരവുമായ യാത്ര ഉറപ്പാക്കാന്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം. 

സ്ത്രീകളും പുരുഷന്മാരും കാല്‍മുട്ടുകളും ചുമലുകളും മറയുന്ന രീതിയിലുള്ള വസ്ത്രം വേണം ധരിക്കാന്‍. ഒമാന്റെസമാധാനാന്തരീക്ഷത്തെയും ശാന്തതയെയും മാനിക്കണം. യാത്രകളില്‍ ബഹളവും ഒച്ചപ്പാടും ഉണ്ടാക്കരുത്. ആളുകളുടെ ചിത്രങ്ങള്‍ എടുക്കുന്നതിനും സ്വകാര്യ സ്ഥലത്ത് കയറുന്നതിനും അനുമതി വാങ്ങണം. രാജ്യത്തിെന്റെ സൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ സഹായിക്കണം. മാലിന്യം പൊതുസ്ഥലങ്ങളില്‍ തള്ളാതെ കൃത്യമായ സ്ഥലങ്ങളില്‍ മാത്രം നിക്ഷേപിക്കണം. ടൂര്‍ ഗൈഡുകള്‍ വിനോദ സഞ്ചാര മന്ത്രാലയത്തിെന്റെ അനുമതിയുള്ളവരാണെന്ന് ഉറപ്പാക്കണം.

 

You might also like

Most Viewed