കോട്ടപ്പടി സ്വദേശി മസ്‌കത്തിൽ മരിച്ചു


മസ്‌കത്ത്: 15 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങാനിരുന്ന കോട്ടപ്പടി സ്വദേശി മസ്‌കത്തിൽ മരിച്ചു. കോട്ടപ്പടി ടെൻ പ്ലസ് നഗറിൽ വാഴപ്പുള്ളി ജോസാണ് (55) മരിച്ചത്. ഞായറാഴ്ച അർധരാത്രി വിമാനത്താവളത്തിലെത്തി പരിശോധനയ്ക്കിടെ അസ്വസ്ഥത തോന്നുകയായിരുന്നു. ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ യാത്ര അനുവദിക്കൂ എന്ന് വിമാനത്താവള അധികൃതർ പറഞ്ഞതോടെ തിരിച്ചുപോയി. ഇന്നലെ രാവിലെയാണ് മുറിയിൽ മരിച്ച നിലയിൽ കണ്ടത്. ഭാര്യ: ലിസി. മക്കൾ: ലിന്റോ (ദുബായ്), ഹേന. മരുമക്കൾ: സിന്റോ (ദുബായ്), മനീഷ.

You might also like

Most Viewed