പെരുന്നാള്‍ അവധി- സലാലയില്‍ ഇത്തവണയും തിരക്ക്


മസ്കത്ത്: ബലി പെരുന്നാൾ അവധികാലത്ത് ഒമാനിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വൻ തിരക്ക് അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആഗസ്റ്റ് 12 വരെയുള്ള കണക്കനുസരിച്ച് 4.96 ലക്ഷം സഞ്ചാരികളാണ് ദോഫാർ ഗവർണറേറ്റിലെത്തിയത്. അതേ സമയം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇക്കുറി സന്ദർശകർ കുറവാണെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. 
 
സലാലയിലാണ് ഇത്തവണയും സന്ദര്‍ശകരുടെ പ്രവാഹമുണ്ടായത്. മസ്കത്ത് അടക്കം ഒമാനിലെ മറ്റ് പ്രദേശങ്ങളിൽ നിന്നുള്ള ഇന്ത്യക്കാർ അടക്കം നിരവധി പേരാണ് ഇവിടെ എത്തിയത്. ത്രീ സ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടലുകളിലെ താമസക്കാരുടെ എണ്ണം കഴിഞ്ഞ വർഷത്തെക്കാൾ 21.6 ശതമാനം വർധിച്ചിട്ടുണ്ട്. സുഖകരമായ കാലാവസ്ഥ അനുഭവപ്പെടുന്ന ജബൽ അഖ്ദർ, ജബൽശംസ്, മസീറ ദ്വീപ് തുടങ്ങിയ സ്ഥലങ്ങളിലും സഞ്ചാരികളുടെ തിരക്കുണ്ടായിരുന്നു. 

You might also like

Most Viewed