ഒമാനിൽ തൊഴിൽ വിസ അനുവദിക്കുന്നത് കുറഞ്ഞു


മസ്കറ്റ്: രാജ്യത്ത് പുതിയ തൊഴിൽ വിസ അനുവദിക്കുന്നതിൽ കുറവ് വന്നതായി പുതിയ കണക്കുകൾ. 2,59,888 തൊഴിൽ വിസയാണ് കഴിഞ്ഞ വർഷം അനുവദിച്ചത്. 2017−ൽ ഇത് 3,73,511ഉം 2016−ൽ 3,69,961−ഉം ആയിരുന്നു. ഇതോടൊപ്പം 2,78,674 തൊഴിൽ വിസകളാണ് കഴിഞ്ഞ വർഷം റദ്ദാക്കപ്പെട്ടത്.  മുൻവർഷം 281,984 വിസകളും റദ്ദ് ചെയ്തിരുന്നുവെന്നും നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ വ്യക്തമാക്കി. എന്നാൽ റിലേറ്റീവ് ജോയിനിങ് വിസയിൽ നേരിയ വർദ്ധന രേഖപ്പെടുത്തി. കഴിഞ്ഞ വർഷം 1,15,227 വിസ അനുവദിച്ചപ്പോൾ 2017−ൽ ഇത് 1,14,630 മാത്രമായിരുന്നു. സ്പോൺസർ ട്രാൻസ്ഫർ വിസ 2018−ൽ ആകെ 193 ആയിരുന്നു. 2017−ൽ 281ഉം. 2017−ൽ 1,23,983ഉം 2016−ൽ 1,29,020−ഉം വിസിറ്റ് വിസകളാണ് അനുവദിച്ചിരുന്നത്. കഴിഞ്ഞ വർഷം ഇത് 8,04,085ലേക്കുയർന്നു.  

You might also like

Most Viewed