നിയമ ലംഘനങ്ങളുടെ പേരില്‍15 പ്രവാസികള്‍ അറസ്റ്റില്‍


മസ്കത്ത്: നിയമ ലംഘനങ്ങളുടെ പേരില്‍ 15 പ്രവാസികളെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. തൊഴില്‍ നിയമലംഘകരെയും താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിഞ്ഞുവന്നിരുന്നവരെയുമാണ് പിടികൂടിയത്. നോര്‍ത്ത് അല്‍ ശര്‍ഖിയ ഗവര്‍ണറേറ്റിലെ ബിദിയ വിലായത്തിലാണ് കഴിഞ്ഞ ദിവസം സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസങ്ങളിലും വിവിധ ഗവര്‍ണറേറ്റുകളില്‍ നിന്ന് നിരവധി പ്രവാസികളെ നിയമ ലംഘനങ്ങളുടെ പേരില്‍ അറസ്റ്റ് ചെയ്തിരുന്നു. പിടിയിലായവരില്‍ വിവിധ രാജ്യക്കാരുണ്ട്. ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

You might also like

Most Viewed