ഒരു തസ്തികയിൽ കൂടി ഒമാനിലുള്ള പ്രവാസികൾക്ക് വിലക്ക്


മസ്കറ്റ്: ഒമാനില്‍ വെള്ളം കൊണ്ടുപോകുന്ന ട്രക്കില്‍ ഡ്രൈവറായി ഇനി പ്രവാസികള്‍ക്ക് ജോലി ചെയ്യാനാകില്ലെന്ന് മാനവ വിഭവശേഷി മന്ത്രാലയം . ഇനി മുതല്‍ വെള്ളം കൊണ്ടുപേകുന്ന ട്രക്കുകളില്‍ ഒമാന്‍ പൗരന്മാര്‍ക്ക് മാത്രമേ ജോലി ചെയ്യാനാകൂ എന്ന് മാനവ വിഭവശേഷി മന്ത്രി ഷെയ്ഖ് അബ്ദുള്ളാ ബിന്‍ നാസ്സര്‍ അല്‍ ബക്രി വ്യക്തമാക്കി. ഇപ്പോള്‍ ജോലിയുള്ള പ്രവാസികള്‍ക്ക് ഈ തസ്തികയില്‍ തുടരാവുന്ന അവസാന തീയതി 2020 ഏപ്രില്‍ 30 ആണ്.
നാഷണല്‍ എംപ്ലോയ്മെന്‍റ് സെന്‍റര്‍ വഴി തദ്ദേശീയര്‍ക്ക് ജോലി നല്‍കുമെന്നും മാനവ വിഭവശേഷി മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

You might also like

Most Viewed