ഒമാനിൽ പെരുന്നാളുമായി ബന്ധപ്പെട്ട ഒരാഘോഷവും പാടില്ല


മസ്കത്ത്: ഒമാനിൽ പെരുന്നാളുമായി ബന്ധപ്പെട്ട ഒരാഘോഷവും പാടില്ലെന്ന് പരമോന്നത സമിതി. പുറത്തിറങ്ങാൻ മാസ്ക് നിർബന്ധമാക്കുകയും ചെയ്തു. പരമ്പരാഗത ഹബ്ത മാർക്കറ്റുകൾ, കൂടിച്ചേരലുകൾ, പൊതുപരിപാടികൾ എന്നിവ അനുവദിക്കില്ല. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കാനും ആഭ്യന്തര മന്ത്രി സയ്യിദ് ഹാമൂദ് ബിൻ ഫൈസൽ അൽ ബുസൈദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. നിയമം ലംഘിക്കുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ നടപടി സ്വീകരിക്കാൻ റോയൽ ഒമാൻ പോലീസിനു അനുമതി നൽകി.

പൊതുസ്ഥലങ്ങൾ, തൊഴിലിടങ്ങൾ, വാണിജ്യ-വ്യവസായ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ മാസ്ക് നിർബന്ധമാണ്. അതേസമയം, മുൻകരുതൽ സ്വീകരിച്ച് വാണിജ്യ-വ്യവസായ മേഖലയിൽ കൂടുതൽ ഇളവു നൽകുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്.

You might also like

Most Viewed