രാജ്യത്തിന് പുറത്തേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് ഒമാൻ


ഒമാൻ‍: രാജ്യത്ത് കൊവിഡിന്‍റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിൽ‍ കർ‍ശന മുന്നറിയിപ്പുമായി ഒമാൻ ആരോഗ്യ മന്ത്രാലയം രംഗത്ത്. സ്വദേശികളും വിദേശികളും ഒമാൻ വിട്ട് പോകരുതെന്നാണ് മന്ത്രാലയം നൽ‍കിയിരിക്കുന്ന മുന്നറിയിപ്പ്.

അത്യാവശ്യമാണെങ്കിൽ‍ മാത്രമേ വിദേശയാത്രകൾ നടത്താന്‍ പാടുള്ളു. കൊവിഡ് രോഗികളുടെ എണ്ണം രാജ്യത്ത് കൂടുതൽ‍ ആണ്. മരണനിരക്ക് കുറയുന്നതിന് ആവശ്യമായ മുൻ കരുതൽ‍ ആണ് ഇപ്പോൾ‍ സ്വീകരിച്ച് വരുന്നത്. അതിന്‍റെ ഭാഗമായാണ് വിദേശയാത്രകൾ ഒഴിവാക്കാൻ മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്.

You might also like

  • Lulu Exchange
  • 4PMNEWS
  • NEC
  • Manasu

Most Viewed