10 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്ക് ഏർ‍പ്പെടുത്തി ഒമാൻ


മസ്കത്ത്: കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി 10 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് താത്കാലിക പ്രവേശന വിലക്ക് ഏർ‍പ്പെടുത്തി ഒമാൻ. ടാൻസാനിയ, സിയറ ലിയോൺ, ലെബനൻ, എത്യോപ്യ, ഘാന, നൈജീരിയ, ദക്ഷിണാഫ്രിക്ക, ബ്രസീൽ, സുഡാൻ, ഗ്വിനിയ എന്നി രാജ്യങ്ങളിൽ നിന്നുമുള്ള യാത്രക്കാർക്കാണ് നിയന്ത്രണം. ഈ രാജ്യങ്ങളിലൂടെ യാത്ര ചെയ്തുവരുന്ന മറ്റ് രാജ്യങ്ങളിലെ പൗരന്മാർ‍ക്കും വിലക്ക് ബാധകമാണ്.  

എന്നാൽ, നയതത്ര ഉദ്യോഗസ്ഥർ‍, ഒമാൻ സ്വദേശികൾ, ആരോഗ്യ പ്രവർത്തകർ എന്നിവരെയും അവരുടെ കുടുംബങ്ങളെയും വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഫെബ്രുവരി 25 വ്യാഴാഴ്ച മുതൽ വി 15 ദിവസത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

You might also like

  • Lulu Exchange
  • 4PMNEWS
  • NEC
  • Manasu

Most Viewed