ഖത്തറിൽ‍ 25 സ്വ​കാ​​​​­​​​​ര്യ സ്​​കൂ​​​​­​​​​ളു​​​​­​​​​ക​ൾ​­ക്ക്​ കൂ​​​​­​​​​ടി­ പ്ര​വ​ർ​­ത്ത​നാ​​​​­​​​​നു​​​​­​​​​മ​തി­


ദോഹ : ഖത്തറിൽ‍ 25 സ്വകാര്യ സ്കൂളുകൾക്ക് കൂടി പ്രവർത്തനാനുമതി ലഭിച്ചു.  58 അപേക്ഷകളിൽനിന്നാണ് ഇത്രയും വിദ്യാലയങ്ങൾക്ക് അനുമതി നൽകിയതെന്ന്   വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലെ സ്കൂൾ ലൈസൻസിംഗ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ അറിയിച്ചു.

ഇപ്പോൾ അനുമതി ലഭിച്ച 25 സ്‌കൂളുകളടക്കം 94 സ്വകാര്യ കിൻറർഗാർട്ടനുകളും 171 സ്വകാര്യ സ്‌കൂളുകളുമാണ്‌ ഇപ്പോൾ‍ ഖത്തറിലുള്ളത്. കൂടാതെ പൊതുമേഖലയിൽ 197 സ്കൂളുകളുമുണ്ട്. ഇവക്കായി 2,150 ബസുകൾ അനുവദിച്ചതായി സ്കൂൾ അഫയേഴ്സ് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ഖലീഫ സഅദ് അൽ ദർഹം വ്യക്തമാക്കി. ബസുകളിൽ 40 സീറ്റുകളുള്ളവയും 24 സീറ്റുകളുള്ളവയും ഉണ്ട്. 

സ്കൂളുകളിലെ പരീക്ഷ, അവലോകന രീതികൾ പരിഷ്കരിക്കാൻ ഉദ്ദേശിക്കുന്നുണ്ടെന്ന് ഇവാൽവേഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഖാലിദ് അൽ ഹർഖാൻ പറഞ്ഞു. 

You might also like

  • Al Hilal Hospital
  • BFC
  • Modern Exchange
  • KIMS

Most Viewed