കത്താ­റ രാ­ജ്യാ­ന്തര ഫാ­ൽ­ക്കൻ പ്രദർ­ശനത്തിന് തി­രശ്ശീ­ല വീ­ണു­


ദോഹ : വൻ ജനപങ്കാളിത്തത്തോട സംഘടിപ്പിച്ച കത്താറയിലെ ആദ്യത്തെ രാജ്യാന്തര ഫാൽക്കൻ പ്രദർശനം ‘സുഹൈലി’ന് തിരശ്ശീല വീണു. ഖത്തറിന്റെ പാരന്പര്യം ഉയർത്തിപ്പിടിച്ചുള്ള ഫാൽക്കൻ, വേട്ട പ്രദർശനം രാജ്യത്തിനകത്തും പുറത്തുമുള്ള ഒട്ടേറെ സ്ഥാപനങ്ങളുടെ പങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി. 

ഇംഗ്ലണ്ട്, സ്വീഡൻ, സ്പെയിൻ, ചൈന, പോളണ്ട്, അമേരിക്ക, ജർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും പ്രദർശനത്തിൽ പങ്കാളികളായി. ഈ രാജ്യങ്ങളിൽനിന്നുള്ള ഫാൽക്കനുകളും വേട്ടയാടൽ ഉപകരണങ്ങളും പ്രദർശനത്തിൽ വിൽപ്പനയ്ക്കുണ്ടായിരുന്നു വേട്ടയാടലിന് ഉപയോഗിക്കുന്ന, പ്രത്യേകതരം സൗകര്യങ്ങളുള്ളവാഹനങ്ങളുമുണ്ട്.  

ഫാൽക്കനുകൾ, വേട്ടയാടൽ ഉപകരണങ്ങൾ, തോക്കുകൾ, ഫാൽക്കനുകളെ അണിയിക്കാനുള്ള സാധനങ്ങൾ, വേട്ടയാടാൻ പോകുന്പോൾ കരുതേണ്ട സാധനങ്ങൾ, അത്യാധുനിക സംവിധാനങ്ങളുള്ള വാഹനങ്ങൾ, അങ്ങനെ വ്യത്യസ്തവും വൈവിധ്യമേറിയതുമായൊരു പ്രദർശനത്തിനാണ് കത്താറ സാക്ഷ്യം വഹിച്ചത്.  

You might also like

Most Viewed