ഖത്തർ അമീ­റും ഫ്രഞ്ച് പ്രസി­ഡണ്ടും കൂ­ടി­ക്കാ­ഴ്ച നടത്തി­


ദോഹ : അമീരി ദിവാനിൽ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയും ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മക്രോണും കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയിൽ ഡെപ്യൂട്ടി അമീർ ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് അൽതാനിയും നിരവധി മന്ത്രിമാരും പങ്കെടുത്തു. ഗൾഫ് പ്രതിസന്ധിയും പലസ്തീൻ, സിറിയ, യെമെൻ, ലിബിയ, ഇറാഖ് തുടങ്ങിയ നിരവധി വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു.

ഇസ്രയേലിന്റെ തലസ്ഥാനമായി ജറുസലേമിനെ പ്രഖ്യാപിച്ച യു.എസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപിന്റെ തീരുമാനം സംബന്ധിച്ചും മേഖലയുടെ സുരക്ഷക്കും സ്ഥിരതയ്ക്കും ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. തീവ്രവാദത്തിനെതിരെയുള്ള ഇരു രാജ്യങ്ങളുടെയും പോരാട്ടവും സഹകരണവും ചർച്ചാവിഷയമായി. 

തുടർന്ന് സംയുക്തസഹകരണം സംബന്ധിച്ച് ഉഭയകക്ഷി യോഗവും ചേർന്നു. വ്യത്യസ്തമേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചാണ് യോഗത്തിൽ ചർച്ച ചെയ്തത്.

തീവ്ര വാദത്തിനെതിരെയും തീവ്രവാദ ധനസഹായത്തിനെതിരെയും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കിക്കൊണ്ടുള്ള ധാരണാപത്രത്തിലും ഇരുവരും ഒപ്പുവെച്ചു. 

You might also like

Most Viewed