ഖത്തർ എയർ­വേ­യ്സി­ന് 2019 മു­തൽ പു­തി­യ എയർ­ബസ് എ 321 നി­യോ­ വി­മാ­നങ്ങൾ


ദോഹ : ഖത്തർ എയർവേയ്സിന് 2019 മുതൽ പുതിയ എയർബസ് എ 321 നിയോ വിമാനങ്ങൾ. എ 320 ശ്രേണിയിലെ വലിയ വിമാനമാണ് എ 321. 240 യാത്രക്കാരെ ഉൾക്കൊള്ളാനാവും. അത്യാധുനിക എഞ്ചിനുകൾ, എയ്റോഡൈനാമിക് സാങ്കേതികവിദ്യകൾ, നൂതനമായ കാബിൻ സൗകര്യങ്ങൾ എന്നി സൗകര്യങ്ങളോടെയാണ് എ 321 എത്തുന്നത്.

ഇന്ധന ഉപയോഗം 15 ശതമാനം വരെ കുറയ്ക്കാനും ക്യാബിൻ സ്ഥലം ഓരോ എയർലൈനിനും ആവശ്യമായ രീതിയിൽ ഉപയോഗപ്പെടുത്താനും ഇതിന് കഴിയും. 2010ലാണ് എ320 നിയോ ശ്രേണിയിലെ വിമാനങ്ങൾ എയർബസ് അവതരിപ്പിച്ചത്. ഇതുവരെ 95 എയർലൈനുകളിൽ നിന്നായി 5200 വിമാനങ്ങൾക്കുള്ള ഓർഡറുകളാണു ലഭിച്ചത്. 41,275 കോടി രൂപയ്ക്ക് 50 എയർബസ് എ321 വിമാനങ്ങൾ വാങ്ങാനുള്ള കരാറിലാണു ഖത്തർ എയർവേയ്സ് സി.ഇ.ഒ അക്ബർ അൽ ബേക്കറും, എയർബസ് സി.ഒ.ഒയും കൊമേഴ്സ്യൽ എയർക്രാഫ്റ്റ് പ്രസിഡണ്ടുമായ ഫാബ്രിസ് ബ്രീജിയറും ഒപ്പുവെച്ചത്. 

ഖത്തർ എയർവേയ്സ് മികച്ച വളർച്ചയും വികാസവും കൈവരിക്കുന്പോൾ കാര്യക്ഷമതയുള്ള, വിശ്വസനീയമായ, ആധുനിക വിമാനങ്ങൾ വേണമെന്ന് അക്ബർ അൽ ബേക്കർ പറഞ്ഞു. ലോകത്തെ തന്നെ ഏറ്റവും വേഗത്തിൽ വളർച്ച കൈവരിച്ചു കൊണ്ടിരിക്കുന്ന എയർലൈനാണു ഖത്തർ എയർവേയ്സ്. യാത്രക്കാർക്കു മികച്ച അനുഭവമാണു തങ്ങൾ ഉറപ്പു നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. 

You might also like

Most Viewed