ഖത്തർ ദേ­ശീ­യ ദി­നാ­ഘോ­ഷം : ബോ­ധവൽ­ക്കരണ പരി­പാ­ടി­കളു­മാ­യി­ മന്ത്രാ­ലയങ്ങൾ


 

ദോഹ : ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്ത് വിവിധയിടങ്ങളിൽ ബോധവൽക്കരണ പരിപാടികളുമായി മന്ത്രാലയങ്ങൾ സജീവം. സിവിൽ ഡിഫൻസ്, നഗരസഭ പരിസ്ഥിതി മന്ത്രാലയം, പോലീസ്, ഗതാഗത വകുപ്പ്, ഖത്തർ ഡെവലപ്മെന്റ് ബാങ്ക്, ഖത്തർ ഫൗണ്ടേഷൻ ഫോർ സോഷ്യൽ വർക്ക്, വിദ്യാഭ്യാസ മന്ത്രാലയം എന്നിവയെല്ലാം വിവിധയിടങ്ങളിൽ വ്യത്യസ്ത ബോധവൽക്കരണ പരിപാടികളുമായി പവിലിയനുകൾ തുറന്നിട്ടുണ്ട്. 

വ്യത്യസ്ത സർക്കാർ സ്ഥാപനങ്ങളുടെ ഇരുപത്തി ഒന്പതോളം പരിപാടികളാണ് ഇത്തവണ യുള്ളത്. ഇതാദ്യമായി പ്രതിരോധ മന്ത്രാലയത്തിന്റെ പവിലിയനും ദർബ് അൽ സായിയിൽ തുറന്നിട്ടുണ്ട്. ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ അത്തിയ്യ, ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ ഗാനിം ബിൻ ഷഹീൻ അൽ ഗാനിം എന്നിവർ മന്ത്രാലയത്തിന്റെ പവിലിയൻ സന്ദർശിച്ചു. 

ടാങ്കുകൾ ഉൾപ്പെടെ നിരവധി കവചിത വാഹനങ്ങും സൈനിക യന്ത്രങ്ങളുമെല്ലാം പവിലിയനിൽ  പ്രദർശിപ്പിച്ചിട്ടുണ്ട്. സർക്കാർ സർക്കാർ ഇതര സ്ഥാപനങ്ങളിൽ ഏതാനും പേർ ആദ്യമായി ബോധവൽക്കരണ പരിപാടികളിൽ പങ്കെടുക്കുന്നവരാണ്. പോലീസ് കോളേജിന്റെ പവിലിയനിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രദർശനവും ഒരുക്കിയിട്ടുണ്ട്. 1950−1961 കാലഘട്ടത്തിൽ മന്ത്രാലയം ഉപയോഗിച്ചിരുന്ന പിസ്റ്റളുകൾ, 1949−1958 കാലഘട്ടത്തിലെ പോലീസ് യൂണിഫോമുകൾ എന്നിവയെല്ലാം പ്രദർശനത്തിലുണ്ട്. 

You might also like

Most Viewed