ബ്രി­ട്ടനിൽ‍ നി­ന്ന് 24 പോ­ർ‍­ വി­മാ­നങ്ങൾ‍ വാ­ങ്ങാ­നു­ള്ള കരാ­റിൽ ഖത്തർ ഒപ്പു­ വെ­ച്ചു­


ദോഹ : ഖത്തർ ബ്രിട്ടനിൽ നിന്ന് 24 ടൈഫൂൺ യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ ഖത്തർ ഒപ്പിട്ടു. 800 കോടി ഡോളറിന്റേതാണ് (51,515 കോടി രൂപ) കരാർ. ഖത്തർ പ്രതിരോധമന്ത്രി ഖാലിദ് ബിൻ മുഹമ്മദ് അൽ ആത്തിയയും ബ്രിട്ടീഷ് പ്രതിരോധമന്ത്രി ഗാവിൻ വില്യംസണുമാണ് കരാറിൽ ഒപ്പുവെച്ചത്. 

10 വർഷത്തിനിടെ ഇത്രയധികം ടൈഫൂൺ വിമാനങ്ങൾ കച്ചവടമാകുന്നത് ഇപ്പോഴാണെന്ന് വില്യംസൺ പറഞ്ഞു.  ബ്രിട്ടനിൽ നിന്ന് ഹോക്ക് വിമാനം പോലുള്ളവ ഭാവിയിൽ വാങ്ങുന്നതിന് ഖത്തർ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 2022ൽ  ഖത്തറിൽ നടക്കുന്ന ലോകകപ്പ് ഫുട്ബോളിന് സുരക്ഷയൊരുക്കാൻ ഇരുരാജ്യങ്ങളും ചേർന്ന് വ്യോമസഖ്യം രൂപവൽക്കരിക്കാനും കരാറിൽ ധാരണയായിട്ടുണ്ട്.

ഫ്രഞ്ച് കന്പനിയായ ദ സോൾട്ട് ഏവിയേഷനിൽ നിന്ന് 12 പോർവിമാനങ്ങൾ വാങ്ങൻ ഡിസംബർ ഏഴിന് ഖത്തർ കരാർ ഉണ്ടാക്കിയിരുന്നു.  യൂറോപ്യൻ യൂണിയൻ വിടുന്നതിനുള്ള ചർച്ചകൾ നടത്തുന്ന ബ്രിട്ടനും പുതിയ വ്യാപാരപങ്കാളികളെ തേടുകയാണ്.

You might also like

Most Viewed