ദോ­ഹ മെ­ട്രോ­ : എഴു­പത് ശതമാ­നം നി­ർ­മ്മാ­ണം പൂ­ർ­ത്തി­യാ­യതാ­യി­ -ഗതാ­ഗത മന്ത്രി­


ദോഹ : ദോഹ മെട്രോയുടെ നിർമ്മാണ പ്രവർത്തികൾ എഴുപത് ശതമാനം പൂർത്തിയായതായി ഗതാഗത വാർത്താവിനിമയ മന്ത്രി ജാസ്സിം ബിൻ സെയ്‌ഫ് അൽ സുലൈത്തി അറിയിച്ചു. അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയുടെ നിർദ്ദേശപ്രകാരമാണ് പദ്ധതി ദ്രുതഗതിയിൽ പൂർത്തിയാകുന്നതെന്നും ദോഹ മെട്രോയുടെ പതിനാറ്് തീവണ്ടികൾ ദോഹയിലെത്തിക്കഴിഞ്ഞു. തീവണ്ടികളുടെ പരീക്ഷണഓട്ടം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.  വെസ്റ്റ് ബേയിൽ പുതിയ ഗതാഗത വിദ്യാഭ്യാസകേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അടുത്തിടെ ദോഹ മെട്രോ േസ്റ്റഷന്റെ അൽ വഖ്റയിൽ നിന്നും അൽ ഖാസ്സർ വരെയുള്ള റെഡ് ലൈൻ േസ്റ്റഷനുകളിൽ വാണിജ്യ യൂണിറ്റുകൾ തുടങ്ങാനുള്ള രജിസ്ട്രേഷനും ആരംഭിച്ചിരുന്നു. 37 േസ്റ്റഷനുകളിലായി 92,00 ചതുരശ്ര മീറ്റർ സ്ഥലമാണ് വാണിജ്യസ്ഥാപനങ്ങൾക്ക് നീക്കിയിരിക്കുന്നത്. പതിമൂന്ന് േസ്റ്റഷനുകളാണ് ഇവിടെയുള്ളത്. 86 ചെറുകിട യൂണിറ്റുകൾക്കുള്ള സൗകര്യവുമുണ്ട്. ചെറുകിട യൂണിറ്റുകൾ കൂടാതെ 46 എ.ടി.എം, 27 വെൻഡിംങ് മെഷീനുകളും മെട്രോ യാത്രക്കാർക്കായി ക്രമീകരിക്കാനുള്ള സ്ഥലം അനുവദിച്ചിട്ടുണ്ട്.

മണിക്കൂറിൽ നൂറു കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന ലോകത്തിലെ ഏറ്റവും വേഗതയേറിയ ഡ്രൈവർ രഹിത തീവണ്ടികളിലൊന്നാണ് ദോഹ മെട്രോയുടേത്. ഇത്തരം 75 തീവണ്ടികളാണ് ദോഹ മെട്രോയിലുള്ളത്. ഓരോ േസ്റ്റഷനുകളും തമ്മിലുള്ള ശരാശരി യാത്രാസമയം രണ്ട് മിനിറ്റാണ്. ആഗസ്റ്റ് മുതൽക്കാണ് ദോഹ മെട്രോയ്ക്കുള്ള തീവണ്ടികൾ എത്തിത്തുടങ്ങിയത്. ഗോൾഡ്, ഫാമിലി ക്ലാസ്, സ്റ്റാൻഡേർഡ് എന്നിങ്ങനെ മൂന്ന് കന്പാർട്ട്മെന്റുകളാണ് തീവണ്ടിയിലുള്ളത്. ഗോൾഡിൽ 16, ഫാമിലിയിൽ 26, സ്റ്റാൻഡേർഡിൽ 88 എന്നിങ്ങനെയാണ് സീറ്റുകൾ.

You might also like

Most Viewed