കടലി­ൽ­ കൂ­ടു­കളിൽ മീ­ൻ­വളർ­ത്തൽ‍ : അൽ ഖമ്‌റ ഹോ­ൾ­ഡി­ംഗ് കരാർ ഒപ്പിട്ടു


ദോഹ : ഒഴുകുന്ന സമുദ്രത്തിൽ കൂടുകളിൽ മീൻ വളർത്തുന്നതിന് നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ മത്സ്യ സന്പദ്‌ വിഭാഗം സ്വകാര്യ കന്പനിയായ അൽ ഖമ്‌റ ഹോൾഡിങ്‌ ഗ്രൂപ്പുമായി കരാർ ഒപ്പുവച്ചു. ഖമ്‌റ ഹോൾഡിങ്ങിന് വേണ്ടി ചെയർമാൻ ഹമദ്‌ അൽ ഖമ്‌റയും നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിന് വേണ്ടി കാർഷിക, മൃഗസംരക്ഷണ, മത്സ്യ വകുപ്പ്‌ അസി. അണ്ടർ സെക്രട്ടറി ഷെയ്‌ഖ്‌ ഡോ. ഫാലേഹ്‌ ബിൻ നാസർ അൽതാനിയുമാണ് കരാറിൽ ഒപ്പുവച്ചത്‌. 

റാസ്‌ മത്‌ബക്കിലെ അക്വാട്ടിക്‌ റിസർച് സെന്ററിന്റെ മേൽനോട്ടത്തിൽ ഖത്തറിൽ ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പാക്കുന്നതെന്നും മികച്ച ഗുണനിലവാരമുള്ള 2000 ടൺ മത്സ്യം ഈ പദ്ധതിയിലൂടെ ലഭ്യമാക്കാൻ കഴിയുമെന്നും ഡോ. ഫലേഹ് പറഞ്ഞു. 

കടലിൽ ഒഴുകി നടക്കുന്ന കൂടുകളിൽ മീൻ വളർത്തി പ്രതിവർഷം 2000 ടൺ മത്സ്യം ഖത്തറി വിപണിയിൽ ലഭ്യമാക്കാനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഈ രംഗത്തു പരിചയ സന്പത്തുള്ള നോർവ കേന്ദ്രമായ സ്ഥാപനത്തിന്റെ സഹകരണത്തോടെയാണ് അൽ ഖമ്‌റ ഹോൾഡിങ് ഗ്രൂപ്പ് പദ്ധതി നടപ്പാക്കുക. കടലിൽ ഒന്പത് ലക്ഷം ചതുരശ്ര മീറ്റർ സ്ഥലത്താണ് പദ്ധതി നടപ്പാക്കുക.

You might also like

Most Viewed