ഖത്തർ പോ­സ്റ്റ് പു­തി­യ സ്റ്റാന്പു­കൾ അവതരിപ്പിച്ചു


ദോഹ : ദേശീയ ദിനത്തോട് അനുബന്ധിച്ച് ഖത്തർ പോസ്റ്റ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫലേഹ് മുഹമ്മദ് അൽ നഈമിയും ചേർന്ന് രണ്ട് പുതിയ സ്റ്റാന്പുകൾ പ്രകാശനം ചെയ്തു. പത്ത് റിയാൽ വിലയുള്ള സ്റ്റാന്പുകൾ അടുത്ത ദിവസം മുതൽ പോസ്റ്റ് ഓഫിസുകളിൽ ലഭിക്കും. സ്ഥാപക അമീർ ഷെയ്ഖ് ജാസിം ബിൻ മുഹമ്മദ് അൽ താനിയുടെ സ്മരണയ്ക്കായാണ് ഒരു സ്റ്റാംപ്. അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിക്ക് സമർപ്പിച്ചിട്ടുള്ളതാണ് രണ്ടാമത്തേത്. 

ഖത്തറിനെ ആധുനിക രാജ്യമാക്കി മാറ്റിയ രണ്ട് മഹാനേതാക്കളുടെ ദീർഘദർശനവും രാജ്യത്തിന് നൽകിയ സംഭാവനകളും പ്രതിഫലിപ്പിക്കുന്നതാണ് സ്റ്റാന്പുകളെന്ന് ഫലേഹ് മുഹമ്മദ് അൽ നഈമി പറഞ്ഞു. 

You might also like

Most Viewed