ഖത്തറിൽ വെള്ളത്തിന്റെയും വൈദ്യുതിയുടെയും ലഭ്യത ഉറപ്പാക്കാൻ തയ്യാറെടുപ്പുകളെല്ലാം പൂർത്തിയായി

ദോഹ : റമദാനിൽ വെള്ളത്തിന്റെയും വൈദ്യുതിയുടെയും ലഭ്യത ഉറപ്പാക്കാൻ തയാറെടുപ്പുകളെല്ലാം പൂർത്തിയാക്കിയതായി കഹ്റാമ അറിയിച്ചു. റമസാൻ കാലത്തു വെള്ളത്തിന് ആവശ്യമേറുമെന്നതിനാൽ പന്പിങ് േസ്റ്റഷനുകളുടെ സുഗമമായ പ്രവർത്തനവും ഉറപ്പാക്കിയിട്ടുണ്ട്. വിതരണ ശൃംഖലകളിലെയും കൺട്രോൾ േസ്റ്റഷനുകളിലെയും പരിശോധനകൾ പൂർത്തിയാക്കി. ഖത്തറിലെ തന്ത്രപ്രധാന സ്ഥാപനങ്ങളിലും മസ്ജിദുകളിലും ഇടതടവില്ലാതെ വൈദ്യുതി ലഭ്യമാക്കുമെന്നു കഹ്റാമ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
വേനലായതിനാലും മസ്ജിദുകൾ കൂടുതൽ സമയം തുറന്നിരിക്കുമെന്നതിനാലും റമദാനിൽ രാജ്യത്തു വൈദ്യുതിയുടെ ഉപയോഗം കുത്തനെ കൂടും. എന്തെങ്കിലും തകരാറുകൾ സംഭവിച്ചാൽ അവ ഉടൻ പരിഹരിക്കാൻ സാങ്കേതിക വിദഗ്ധരുടെ പ്രത്യേക സംഘത്തെ സജ്ജമാക്കിയിട്ടുണ്ട്. ശുദ്ധജല വിതരണ പൈപ്പുകൾ, പന്പിങ് േസ്റ്റഷനുകൾ, ജലസംഭരണികൾ എന്നിവയിൽ പരിശോധനകളും അറ്റകുറ്റപ്പണികളും പൂർത്തിയാക്കിക്കഴിഞ്ഞു. സ്കാഡ വാട്ടർ കൺട്രോൾ േസ്റ്റഷൻ 24 മണിക്കൂറും തുറന്നിരിക്കും. പുണ്യമാസം തീരുംവരെ ശുദ്ധജലം ഇടതടവില്ലാതെ ലഭിക്കുന്നുണ്ടെന്ന് സ്കാഡ കൺട്രോൾ േസ്റ്റഷൻ ഉറപ്പാക്കും. ഉം സലാലിലെയും അൽ സൈലിയയിലെയും വാട്ടർ േസ്റ്റഷനുകൾ 24 മണിക്കൂറും പ്രവർത്തിക്കുമെന്നും കഹ്റാമ അറിയിച്ചു.