അൽവക്ര സ്റ്റേഡിയം നാളെ കായിക ലോകത്തിനു സമർപ്പിക്കും


ദോഹ: ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരത്തിനായി നിർമിച്ച അൽവക്ര  സ്റ്റേഡിയം നാളെ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി കായിക ലോകത്തിനു സമർപ്പിക്കും. സ്റ്റേഡിയത്തിന്റൈ ഔദ്യോഗിക ഉദ്ഘാടനത്തെത്തുടർന്ന്  അമീർ കപ്പ് ഫൈനലിനായി സ്റ്റേഡിയത്തിൽ പന്തുരുളും. പ്രമുഖരുടെ സാന്നിധ്യത്തിലാണ് സ്റ്റേഡിയം ഉദ്ഘാടനവും അമീർ കപ്പ് ഫൈനലും. 2022ലെ ഫിഫ ലേകകപ്പ് ഫുട്ബോളിന്റെ ക്വാർട്ടർ ഫൈനൽ വരെയുള്ള മത്സരങ്ങളാണ് അൽ വക്ര സ്റ്റേഡിയത്തിൽ നടക്കുക.

ഫിഫ പ്രതിനിധികൾ, മുൻ ഫുട്ബോൾ താരങ്ങൾ, നയതന്ത്ര പ്രതിനിധികൾ,  വിവിധ ഫുട്ബോൾ അസോസിയേഷൻ മേഖല പ്രതിനിധികൾ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും. ഫൈനൽ മത്സരത്തിന്റെ കിക്കോഫിനു മുൻപാണ് ഔദ്യോഗിക ഉദ്ഘാടനം. രാത്രി 10.30നാണ് കിക്കോഫ്. നാളെ രാത്രി 7.30ന് ഗേറ്റുകളും ഫാൻസോണുകളും തുറക്കും. 40,000 ആണ് സീറ്റുകളാണ് സ്റ്റേഡിയത്തിന്റെ ഫുട്‌ബോൾ ആസ്വാദകരുടെയും സന്ദർശകരുടെയും മനംകുളിർപ്പിക്കുന്ന വിവിധ പരിപാടികൾ ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കുമെന്ന് ഖത്തർ ഫുട്‌ബോൾ അസോസിയേഷനും സുപ്രീംകമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയും അറിയിച്ചു. 

You might also like

Most Viewed