ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തൽ: അമീറിന് ഇറാൻ പ്രസിഡണ്ടിന്റെ സന്ദേശം


ദോഹ: അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ഇറാൻ പ്രസിഡണ്ട് ഹസൻ റൂഹാനിയുടെ സന്ദേശം. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും അവ ശക്തിപ്പെടുത്തുന്നതുമാണ് ഉള്ളടക്കം. മേഖലാ, രാജ്യാന്തര വിഷയങ്ങളും പരാമർശിച്ചിട്ടുണ്ട്. ഇറാനിയൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ് അൽ ബാഹർ പാലസിൽ നേരിട്ടെത്തിയാണ് അമീറിന് കത്ത് കൈമാറിയത്. മേഖലയിലെ പുതിയ പുരോഗതികൾ സംബന്ധിച്ച് ഇരുവരും ചർച്ച ചെയ്തു. ഡപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ അൽതാനിയുമായും ഇറാനിയൻ വിദേശകാര്യമന്ത്രി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളാണ് ഇരുവരും ചർച്ച ചെയ്തത്.

You might also like

Most Viewed