ഖത്തറില്‍ സാംസ്‌കാരിക, കായിക പരിപാടികള്‍ക്ക് മുന്‍കൂർ അനുമതി നിര്‍ബന്ധമാക്കി


ദോഹ: ഖത്തറില്‍ സാംസ്‌കാരിക, കായിക പരിപാടികള്‍ എന്നിവ നടത്തണമെങ്കില്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മുന്‍കൂർ അനുമതി നിര്‍ബന്ധം. ഇവന്റുകള്‍ നടത്താന്‍ ബന്ധപ്പെട്ട മറ്റ് അധികൃതരില്‍ നിന്നുള്ള അനുമതി കൂടാതെയാണ് പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പ്രത്യേക അനുമതി നിര്‍ബന്ധമാക്കിയിരിക്കുന്നത്. കര്‍ശന കോവിഡ്-19 മുന്‍കരുതൽ വ്യവസ്ഥകള്‍ പാലിച്ചു കൊണ്ട് രാജ്യാന്തര കായിക മത്സരങ്ങളും പരിപാടികളും പ്രദര്‍ശനങ്ങൾ, സമ്മേളനങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവയും നടത്താനുള്ള അനുമതി ഈ മാസം ഒന്ന് മുതലാണ് നല്‍കി തുടങ്ങിയത്. കോവിഡ് നിയന്ത്രണങ്ങളിലെ ഇളവുകളുടെ നാലാം ഘട്ടം ആരംഭിച്ച സെപ്റ്റംബര്‍ 1 മുതല്‍ 30 ശതമാനം ശേഷിയില്‍ പ്രാദേശിക ഇവന്റുകള്‍ നടത്താന്‍ അനുമതി നല്‍കിയിരുന്നു. 

പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് മാത്രമേ ഇവന്റുകളും ടൂര്‍ണമെന്റുകളും നടത്താന്‍ പാടുള്ളു. വേദി, പങ്കെടുക്കുന്നവര്‍ തുടങ്ങി പരിപാടിയുടെ വിശദവിവരങ്ങള്‍ സഹിതമുള്ള അപേക്ഷ വേണം അനുമതിക്കായി സമര്‍പ്പിക്കാന്‍. അപേക്ഷയോടൊപ്പം വ്യവസ്ഥകള്‍ പാലിക്കുമെന്ന് അപേക്ഷകന്‍ സ്വയം സാക്ഷ്യപ്പെടുത്തുകയും വേണം.മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ നിന്ന് മുന്‍കൂര്‍ അനുമതിക്കുള്ള അപേക്ഷ ഡൗണ്‍ലോഡ് ചെയ്യാം.

You might also like

  • Lulu Exchange
  • 4PMNEWS
  • NEC
  • Manasu

Most Viewed