പൊതു സുരക്ഷാ വകുപ്പിന് പുതിയ മേധാവിയെ നിയമിച്ച് സൗദി


സൗദി : പൊതു സുരക്ഷാ വകുപ്പിന് പുതിയ മേധാവിയെ നിയമിച്ച് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു. ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് പബ്ലിക് പ്രോസിക്യൂഷന്റെ പേര് പബ്ലിക് പ്രോസിക്യൂഷന്‍ എന്നാക്കി മാറ്റി. സൗദിയില്‍ ആദ്യമായി അറ്റോര്‍ണി ജനറലിനെ നിയമിച്ചു.

പൂര്‍ണ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കുന്നതിനാണ് പബ്ലിക് പ്രോസിക്യൂഷന്‍ രൂപീകരിച്ച് അറ്റോര്‍ണി ജനറല്‍ നിയമനം നടത്തിയത്. പബ്ലിക് പ്രോസിക്യൂഷന്റെ പ്രവര്‍ത്തനങ്ങളില്‍ ആര്‍ക്കും ഇടപെടാന്‍ അവകാശമില്ലെന്നും ഉത്തരവിൽ വ്യക്തമാക്കി. സൗദിയില്‍ ആദ്യമായാണ് അറ്റോര്‍ണി ജനറല്‍ പദവി സൃഷ്ടിക്കുന്നത്. പ്രഥമ അറ്റോര്‍ണി ജനറലായി ഷെയ്ഖ് സഊദ് ബിന്‍ അബ്ദുല്ല അല്‍ മുഅജ്ജബിനെ നിയമിച്ചു.

പൊതുസുരക്ഷാ വകുപ്പ് ഡയറക്ടറായിരുന്ന ജനറല്‍ ഉസ്മാന്‍ ബിന്‍ നാസിര്‍ അല്‍മുഹ്‌റജിനെ മാറ്റി മേജര്‍ ജനറല്‍ സഊദ് ബിന്‍ അബ്ദുല്‍ അസീസ് ഹിലാലിനെ ജനറല്‍ റാങ്കില്‍ നിയമിച്ചു. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് ആയി അബ്ദുല്‍ഹകീം അല്‍ശമീമിയെയും ജനറല്‍ അതോറിറ്റി ഓഫ് സക്കാത്ത് ആന്റ് ടാക്‌സ് ഗവര്‍ണ റായി സുഹൈല്‍ അബാനമിയെയും നിയമിച്ചു.

അമീര്‍ സത്താം ബിന്‍ അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി ഡയറക്ടറായി ഡോ. അബ്ദുല്‍ അസീസ് അല്ഹാഗമിദിനെയും റോയല്‍ കോര്‍ട്ട് വൈസ് പ്രസിഡന്റ് ആയി അഖ്‌ല ബിന്‍ അലി അല്‍ അഖലയെയും നിയമിച്ചിട്ടുണ്ട്.

You might also like

  • Al Hilal Hospital
  • BFC
  • Modern Exchange
  • KIMS

Most Viewed