സൗ­ദി­യിൽ‍ സ്വകാ­ര്യ ടാ­ക്സി­കൾ‍­ക്ക് ലൈ­സൻ‍­സ് നൽ‍‌­കു­ന്നത് നി­ർ‍­ത്തി­വയ്ക്കാൻ‍ ഉത്തരവ്


റിയാദ് : സൗദിയിൽ‍ സ്വകാര്യ ടാക്സികൾ‍ക്ക് ലൈസൻ‍സ് നൽ‍‌കുന്നത് നിർ‍ത്തിവയ്ക്കാൻ‍  പൊതുഗതാഗത അതോറിറ്റിയുടെ ഉത്തരവ്. പരിശോധന പൂർ‍ത്തിയാകുന്നത് വരെ ലൈസൻ‍സ് നൽ‍കരുതെന്ന്് പൊതുഗതാഗത അതോറിറ്റി മേധാവി ഡോ. റുമൈഹ്ബിൻ മുഹമ്മദ്അൽറുമൈഹ് ആണ് ഉത്തരവിട്ടത്. ടാക്സി മേഖലയിലെ സ്വദേശിവൽ‍ക്കരണത്തിന്റെ ഭാഗമായാണ് നടപടി.

ജോലിക്കാരെ ആവശ്യപ്പെട്ടുള്ള കന്പനികളുടെ പരസ്യങ്ങൾ നൽകേണ്ടത് അതോറിറ്റിയുമായി ബന്ധപ്പെട്ട ശേഷമായിരിക്കണം. നിയമം ലംഘിക്കുന്ന കന്പനികൾക്കെതിരെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള നടപടികളുണ്ടാകുമെന്നും ഉത്തരവിൽ പറയുന്നു.

സ്വദേശികളായ 1,67000 ത്തിൽ അധികമാളുകൾക്കാണ് ടാക്സി സേവന മേഖലയിൽ‍ സൗദിയിൽ‍ ജോലി നൽ‍കിയത്. ഇതിന് പിന്നാലെയാണ് പുതുതായി സ്വകാര്യ ടാക്സികൾ‍ക്ക് ലൈസൻ‍സ് നൽ‍‌കുന്നത് നിർ‍ത്തിവെക്കാനുള്ള ഉത്തരവ്. ടാക്സി മേഖലയിലെ സ്വദേശിവൽകരണത്തിനായി സ്വദേശികൾക്ക് മാത്രം തൊഴിൽ നൽകാനാണ് ശ്രമം. ഇതിന് വിരുദ്ധമായകാര്യങ്ങൾ‍ അതോറിറ്റി അനുകൂലിക്കുന്നില്ലെന്നും ഉത്തരവിൽ‍‍ പറയുന്നു.

അതിനിടെ സൗദിയിൽ‍ ടാക്‌സി സേവനങ്ങൾ‍ നിർ‍ത്തിവച്ചതായി കഴിഞ്ഞ ദിവസം സൗദി ട്രാൻ‍സ്‌പോർ‍ട്ട് അതോറിറ്റി അറിയിച്ചിരുന്നു. സൗദിയിലെ ലിമോസിൻ‍ കന്പനികൾ‍ക്ക് ബാധകമല്ലെന്ന് സൗദികിഴക്കൻ‍ പ്രവിശ്യ ചേംബർ‍ ഓഫ് കൊമേഴ്‌സ് ട്രാൻ്‍സ്‌പോർ‍ട്ട് സമിതി മേധാവി വ്യക്തമാക്കി. വ്യക്തികളും കന്പനികളും ഉൾ‍
പ്പെടുന്ന ഓൺ‍ലൈൻ‍ടാക്‌സികൾ‍ക്കാണ് ഇവ ബാധകമാവുക എന്നും കിഴക്കൻ‍ പ്രവിശ്യ ചേംബർ‍ ഓഫ് കൊമേഴ്‌സ് ട്രാൻ‍സ്‌പോർ‍ട്ട് സമിതി മേധാവി പറഞ്ഞു.

You might also like

Most Viewed