സംസ്ഥാ­ന ഹജ്ജ് കമ്മി­റ്റി­ മു­ഖേ­ന എത്തി­യ ഹാ­ജി­മാ­രു­ടെ മദീ­നയാ­ത്ര മു­ടങ്ങി­


റിയാദ് : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന എത്തിയ ഹാജിമാരുടെ മദീനയാത്ര മുടങ്ങി. ഇന്നലെ മുതലാണ് മലയാളി ഹാജിമാരുടെ മദീന സന്ദർശനം തുടങ്ങേണ്ടിയിരുന്നത്. 300 പേരാണ് ഇന്നലെ രാവിലെ പുറപ്പടേണ്ടിയിരുന്നത്. മദീനയിലെ താമസസൗകര്യവുമായി ബന്ധപ്പെട്ട തടസ്സമാണ് യാത്ര വൈകാൻ കാരണമെന്നാണ് വിവരം. 

ഇത് സംബന്ധിച്ച് ഒരാഴ്ച മുന്പ് തന്നെ ഹാജിമാർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതനുസരിച്ച് അസീസിയയിൽ താമസിക്കുന്ന 300ഓളം പേർ ലഗേജുകൾ പുറത്തെത്തിച്ച് മുറി ഒഴിഞ്ഞു.ഇന്നലെ ഉച്ച കഴിഞ്ഞിട്ടും യാത്രക്കുള്ള സജ്ജീകരണങ്ങൾ ഒന്നുമണ്ടായില്ല. ഇതോടെ ഹാജിമാർ ബഹളം വെച്ചു. പിന്നാലെ ഹജ്ജ് സർവീസ് കന്പനിയുടെ പ്രതിനിധികളെത്തി യാത്ര വൈകുമെന്നറിയിക്കുകയായിരുന്നു.  

പിന്നീട് രാത്രി വൈകി 45 പേരെ മദീനയിലേക്ക് കൊണ്ടുപോയി.

You might also like

Most Viewed