സൗ­ദി­യി­ലെ­ ഇന്ത്യൻ‍ സ്‌കൂ­ളു­കളിൽ കു­ട്ടി­കൾ‍ കു­റവെന്ന്് റിപ്പോർട്ട്


റിയാദ് : സൗദി അറേബ്യയിലെ ഇന്ത്യൻ‍ സ്‌കൂളുകളിൽ കുട്ടികൾ കുറവെന്ന് റിപ്പോർട്ട്. ‍ആശ്രിത ലെവി പ്രാബല്യത്തിൽ‍ വന്നതിനുശേഷം തിരിച്ചെത്തിയ വിദ്യാർ‍ത്ഥികളുടെ എണ്ണത്തിൽ‍ വൻ കുറവാണ് കാണപ്പെടുന്നത്. ഇത് സ്വകാര്യ സ്‌കൂൾ‍ മാനേജുമെന്റുകളെ പ്രതിസന്ധിയിലാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ആശ്രിത ലെവി പ്രാബല്യത്തിൽ‍ വന്നതോടെ നിരവധി വിദ്യാർ‍ത്ഥികളാണ് ടി.സി വാങ്ങി സ്വന്തംരാജ്യങ്ങളിലേക്ക് മടങ്ങിയത്.

എന്നാൽ അവധികഴിഞ്ഞ് ഇനിയും വിദ്യാർ‍ത്ഥികൾ‍ മടങ്ങിവരാനുണ്ടെന്നും സ്‌കൂൾ‍ അധികൃതർ‍ പറയുന്നു. ഈമാസം അവസാനത്തോടെ മാത്രമേ എത്ര വിദ്യാർ‍ത്ഥികൾ‍ ഇന്ത്യയിലേക്ക് മടങ്ങി എന്നറിയാൻ‍ കഴിയുകയുള്ളൂ. ഓരോ സ്‌കൂളിൽ‍നിന്നും 50 മുതൽ‍ 100 വിദ്യാർ‍ത്ഥികളാണ് കൊഴിഞ്ഞുപോയിട്ടുള്ളതെന്നാണ് കണക്കാക്കുന്നത്. ഈവർ‍ഷം ആശ്രിത വിസയിലുള്ള ഒരു കുടുംബാംഗത്തിന് 100 റിയാലാണ് മാസം ലെവി ബാധകമാക്കിയിട്ടുള്ളത്. അടുത്തവർ‍ഷം മുതൽ‍ ഇത് 200 റിയാലായി വർ‍ദ്ധിക്കും. ഈ സാഹചര്യത്തിലാണ് എല്ലാവരും സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുന്നത്. 

You might also like

Most Viewed