സൗ­ദി­യിൽ വാ­ഹനാ­പകടം: ഉംറ കഴി­ഞ്ഞ് മടങ്ങു­കയാ­യി­രു­ന്ന മലയാ­ളി­കൾ മരി­ച്ചു­


റിയാദ് : സൗദി അറേബ്യയിലുണ്ടായ വാഹ നാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കായംകുളം സ്വദേശികളായ ചേരാവള്ളിൽ ഒന്നാംകുറ്റി സ്വദേശി റഫിയ മൻസിലിൽ സുബൈർ (60), 

ചേരാവള്ളിൽ കുറുപ്പിന്റയ്യത്ത് അബ്ദുൽ ജവാദ് (50) എന്നിവരാണ് മരിച്ചത്. വാദി ദവാസിർ നിഅ്മയിൽ സൂപ്പർമാർക്കറ്റിൽ ജോലിക്കാരനായിരുന്നു ജവാദ്. ഉംറ കഴിഞ്ഞു തിരിച്ചുവരിക
യായിരുന്ന ഇവരുടെ വാഹനം അപകടത്തിൽപെടുകയായിരുന്നു.

 റിയാദിൽ നിന്ന് 600 കിലോമീറ്റർ അകലെ വാദി ദവാസിറിന് സമീപം റാനിയയിൽ ആണ് അപകടം ഉണ്ടായത്.  ഉംറ കഴിഞ്ഞു മക്കയിൽ നിന്ന് താഇഫ് വഴി വാദി ദവാസിറിലേക്ക് വരികയായിരുന്ന ഇവർ റാനിയയിലാണ് അപകടത്തിൽ പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന ഇന്നോവ കാറിന്റെ ടയർപൊട്ടി മറിഞ്ഞാണ് അപകടം. ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ജവാദാണ് വാഹനം ഓടിച്ചിരുന്നത്.   സുബൈറിന്റെ സഹോദരിയുടെ മകനാണ് ജവാദ്. ഞായറാഴ്ചയാണ് ഇരുവരും ഉംറക്കായി വാദി ദവാസിറിൽ നിന്ന് തിരിച്ചത്. നാട്ടിൽ അവധിക്ക് പോയി ഈ മാസം മൂന്നിന് തിരിച്ചുവന്ന ഇരുവരും ഒന്നിച്ച് ഉംറക്ക് പോകാൻ തീരുമാനിച്ചതായിരുന്നു. മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകാൻ സഹായവുമായി സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്.

You might also like

Most Viewed