ഇന്ത്യ - സൗ­ദി­ - സൈ­നി­ക നയതന്ത്രബന്ധം സു­ശക്തമെ­ന്ന് അഹമ്മദ് ജാ­വേ­ദ്


റിയാദ് : ഇന്ത്യയും സൗദിയും തമ്മിലുള്ള നയതന്ത്ര സൈനിക ബന്ധം സുശക്തമെന്നു ഇന്ത്യൻ‍ അംബാസഡർ അഹമ്മദ് ജാവേദ്. സൗദിയിലെത്തിയ ഇന്ത്യൻ തീരസേനയുടെ പടക്കപ്പൽ 'സമർത്‍ഥ്' ഇരു രാജ്യങ്ങളുടെയും ബന്ധം കൂടു

തൽ ദൃഢമാക്കുമെന്നും അംബാസഡർ പറഞ്ഞു. ഇന്ത്യയും സൗദിയും തമ്മിലുള്ള നയതന്ത്ര സൈനിക സഹകരണം ശക്തമാണെന്നും അതിന്റെ ഭാഗമായാണ് എല്ലാ വർഷവും ഇന്ത്യൻ തീര സംരക്ഷണ സേനയുടെ കപ്പൽ സൗദിയിൽ എത്തുന്നതെന്നും ഇന്ത്യൻ സ്ഥാനപതി അഹമ്മദ് ജാവേദ് പറഞ്ഞു.

ജുബൈൽ നാവിക ആസ്ഥാനത്തു എത്തിയ ഇന്ത്യൻ തീര സംരക്ഷണ സേനയുടെ പടക്കപ്പൽ സമർ ത്ഥിൽ നടത്തിയ പ്രത്യേക വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇന്ത്യൻസ്ഥാനപതി. ഇരു രാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണത്തിന്റെ ഭാഗമായി മൂന്നു ദിവസത്തെ സന്ദർശനത്തിനിടെ  ഇരു രാജ്യങ്ങളുടെയും തീരസംരക്ഷണ സേന വിഭാഗങ്ങളുടെ സംയുക്ത പരിശീലനവും നടന്നു.

സൗദിയും ഇന്ത്യയും തമ്മിലുള്ള സൈനിക സഹകരണം കൂടുതൽ ഉന്നതിയിൽ എത്തിക്കുകയാണ് തങ്ങളുടെ സന്ദർശന ലക്ഷ്യമെന്ന് സമർത്ഥിത്തിന്റെ ക്യാപ്റ്റൻ ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ കെ.ആർദീപക് കുമാർ പറഞ്ഞു. 25 ഓഫീസർമാരുൾപ്പെടെ 140 സേന അംഗങ്ങളാണ് കപ്പലിൽ ഉള്ളത്.  എംബസി ഡിഫെൻസ് അറ്റാഷെ കേണൽ മനീഷ് നാഗ്പാലും സൗദി നാവികസേന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

അത്യാധുനിക സുരക്ഷ സജ്ജീകരണങ്ങൾ ഉള്ള   കപ്പൽ കാണുന്നതിന് വിവിധ ഇന്ത്യൻ സ്‌കൂളുകളിൽ നിന്നുള്ള കുട്ടികൾ അടക്കം നിരവധി ആളുകളും എത്തി. കപ്പലിൽ പ്രത്യേക കലാ വിരുന്നും ഒരുക്കിയിരുന്നു.

You might also like

Most Viewed