സൗ­ദി­യിൽ അഴി­മതി­ക്കേ­സിൽ അറസ്റ്റി­ലാ­യവരു­ടെ­ വി­ദേ­ശ അക്കൗ­ണ്ടു­കൾ മരവി­പ്പി­ച്ചു­


ജിദ്ദ : അഴിമതി നടത്തിയതുമായി ബന്ധപ്പെട്ട് സൗദി അറേബ്യയിൽ അറസ്റ്റിലായവരുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. സൗദിയുടെ അപേക്ഷയെത്തുടർന്ന് ലെബനൻ‍, യു.എ.ഇ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിലെ ബാങ്കുകളിലുള്ള അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ഇവരുടെ ഉടമസ്ഥതയിലുള്ള കന്പനികളുടെയും സ്ഥാപനങ്ങളുടെയും വിദേശ അക്കൗണ്ടുകൾ മരവിപ്പിച്ചിട്ടില്ല.

അഴിമതി, അധികാര ദുർ‍വിനിയോഗം, കൈക്കൂലി, പണം വെളുപ്പിക്കൽ തുടങ്ങിയ കേസുകളിൽ പ്രതികളായവരുടെ അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. പ്രതികളുടെ പേരിൽ സൗദിയിലെ ബാങ്കുകളിലുള്ള 1,700 അക്കൗണ്ടുകളും മരവിപ്പിച്ചവയിൽ ഉൾപ്പെടും. ഇവരുടെ ഉടമസ്ഥതയിലുള്ള കന്പനികളുടെ അക്കൗണ്ടുകൾ‍ ആദ്യം മരവിപ്പിച്ചെങ്കെിലും പിന്നീട് ഇടപാടുനടത്താൻ അനുമതിനൽകി. 

കന്പനികളുടെയും സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങൾ മുടങ്ങാതെ നോക്കുന്നതിനും സൗദി ബിൻ ലാദിൻ ഗ്രൂപ്പ് ഉൾപ്പെടെയുള്ള കന്പനികൾ ഏറ്റെടുത്ത വൻകിടപദ്ധതികൾ മുടങ്ങാതിരിക്കുന്നതിനുമാണ് ഇടപാടുനടത്താൻ അനുമതി നൽകിയത്. എന്നാൽ, അഴിമതിക്കേസുകളിൽ അന്വേഷണം നേരിടുന്നവർക്ക് കന്പനികളുടെ അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ അനുമതിയില്ല. 

മന്ത്രിമാരും രാജകുടുംബാംഗങ്ങളും വ്യവസായികളും ഉൾപ്പെടെ 208 പ്രമുഖർ പുതിയ അഴിമതി വിരുദ്ധ കമ്മിറ്റി പ്രവർത്തനം തുടങ്ങിയതിനുശേഷം അറസ്റ്റിലായി.  

You might also like

Most Viewed