ജ്വല്ലറി­കളിലെ സ്വദേ­ശി­വൽക്കരണം­ : സൗ­ദി­യിൽ നിരവധി മലയാ­ളി­കൾക്ക് ജോലി നഷ്ടമായി


ജിദ്ദ : സൗദി അറേബ്യയിലെ സ്വർണാഭരണശാലകളിൽ വർഷങ്ങളായി പണി ചെയ്തിരുന്ന നാനിരവധി മലയാളികളെ പിരിച്ചുവിട്ടു. ഈ മേഖലയിൽ കുത്തക പുലർത്തിയിരുന്ന ഇന്ത്യാക്കാരാണ് ഞായറാഴ്ച മുതൽ നിലവിൽ ‍വന്ന സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി തൊഴിൽരഹിതരായത്.

പകരം സൗദിവനിതകളെയായിരിക്കും ജ്വ ല്ലറി ജോലിക്കാരായി നിയമിക്കുക. ഇന്ത്യാക്കാരും പ്രത്യേകിച്ചും മലയാളികളുമാണ് സൗദിയിലെ സ്വർണാഭരണശാലകളുടെ ഉടമകളിൽ‍ ഭൂരിഭാഗവും. അതുകൊണ്ടുതന്നെ ജ്വല്ലറികളിൽ മലയാളി ജീവനക്കാരുടെ വൻ സാന്നിധ്യമാണുണ്ടായിരുന്നത്. മൊബൈൽ, ഫാർമസി, മേഖലകളിൽ നടത്തിയ സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി മലയാളികളായ പതിനായിരങ്ങൾ പിരിച്ചുവിടപ്പെട്ടിരുന്നു. 

നഴ്‌സിംങ് മേഖല പൂർണമായി സ്വദേശിവൽക്കരിക്കാനുള്ള നീക്കങ്ങൾക്കുമിടെയാണ് മലയാളികൾക്ക് വൻ പ്രഹരമായി ജ്വല്ലറികളിൽ നിന്ന് പ്രവാസികൾ കടക്കുപുറത്ത് എന്ന ഉത്തരവ് പ്രാബല്യത്തിലായത്.

ഉത്തരവ് നിലവിൽ വന്ന ഞായറാഴ്ചയ്ക്കുശേഷം ഒരൊറ്റ വിദേശിയെയും ജ്വല്ലറികളിൽ ജോലിക്ക് നിർത്തരുതെന്നാണ് തൊഴിൽ സാമൂഹിക മന്ത്രാലയത്തിന്റെ കൽപ്പന. ഇതുലംഘിക്കുന്ന സ്വർണാഭരണശാല ഉടമകൾ ഒരു വിദേശതൊഴിലാളിക്ക് 35 ലക്ഷം എന്ന നിരക്കിൽ പിഴ നൽകണം. നിയമം ആവർ്‍ത്തിച്ചു ലംഘിച്ചാൽ‍ പിഴ ഇരട്ടിയാക്കുമെന്നും മുന്നറിയിപ്പുണ്ട്. സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി പണിപോകുന്നവർക്ക് മറ്റ് പണികൾ നൽകാൻ തൊഴിലുടമകൾ വിസമ്മതിക്കുന്നുവെന്നുമാത്രമല്ല, എണ്ണ വിലതകർച്ചമൂലം തൊഴിൽ വിപണിയും പ്രതിസന്ധിയിലായതിനാൽ തൊഴിൽ സാധ്യതകളും നന്നേ കുറവാണ്. ഈ സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങുകയല്ലാതെ ഗത്യന്തരമില്ല എന്ന ദുരവസ്ഥയിലാണ് പ്രവാസികൾ.

എന്നാൽ ഇപ്പോഴത്ത് കൂട്ടപിരിച്ചുവിടലോടെ സൗദി അറേബ്യയിലെ 40 ശതമാനം ചെറുകിട ഇടത്തരം ജ്വല്ലറികൾ അടച്ചുപൂട്ടൽ‍ ഭീഷണിയിലാണെന്ന് ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്‌സ് ജ്വല്ലറി കമ്മിറ്റി അറിയിച്ചു. ഇതു ഖജനാവിന് വൻ നികുതി നഷ്ടമുണ്ടാക്കുമെന്നും കമ്മിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

You might also like

Most Viewed