സൗ­ദി­യിൽ മൊ­ബൈൽ റീ­ചാ­ർ­ജി­നും ടെ­ലി­കമ്മ്യൂ­ണി­ക്കേ­ഷൻ സേ­വനത്തി­നും വാ­റ്റ് ബാ­ധകം


റിയാദ് : സൗദിയിൽ‍ മൊബൈൽ‍ റീചാർ‍ജിനും ടെലികമ്മ്യൂണിക്കേഷൻ സേവനത്തിനും വാറ്റ് ബാധകമാവും. 2018 ജനുവരി ഒന്ന് മുതലാണ് സൗദിയിൽ‍ മൂല്യവർ‍ദ്ധിത നികുതി പ്രാബല്യത്തിൽ‍ വരുന്നത്. മൂല്യവർദ്‍ധിത നികുതി ടെലികമ്യൂണിക്കേഷൻ സേവനത്തിനും മൊബൈൽ‍ റീ−ചാർ‍ജിനും ബാധകമാവുമെന്ന് ജനറൽ‍ അതോറിറ്റി ഓഫ് സകാത്ത് ആന്റ് ടാക്സ് വ്യക്തമാക്കി. ഓൺ‍ലൈൻ വഴി സാധനങ്ങൾ‍ വാങ്ങുന്നതിനും പ്രോഗ്രാമുകൾ‍ ഡൗൺ‍ലോഡ് ചെയ്യുന്നതിനും അഞ്ച് ശതമാനം വാറ്റ് ബാധകമാവും. ഓൺ‍ലൈൻ പരസ്യങ്ങൾ‍ക്കും വാറ്റ് ബാധകമാണെന്ന് അതോറിറ്റിയുടെ ട്വിറ്റർ‍ അക്കൗണ്ടിൽ‍ വ്യക്തമാക്കിയിട്ടുണ്ട്. 

എന്നാൽ‍ വിവിധ ലോണുകൾ‍ക്കും എ.ടി.എം സേവനത്തിനും നികുതി ബാധകമാവില്ലെന്ന് സൗദി ബാങ്കുകളുടെ മേധാവിത്വമുള്ള സൗദി അറേബ്യൻ‍ മോണിറ്ററി അതോറിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു. ഓൺ‍ലൈൻ വഴി ബുക്കുകളും മാഗസിനുകളും വാങ്ങിക്കുന്നതിനും ഡൗൺ‍ലോഡ് ചെയ്യുന്നതിനും നിലവിലുള്ളത് അപേഗ്രേഡ് ചെയ്യുന്നതിനും വാറ്റ് അഞ്ച് ശതമാനം നികുതി ബാധകമായിരിക്കും. മൊബൈൽ‍ വരി ഉൾ‍പ്പെടെ ഇലക്ട്രോണിക് ആപ്ലിക്കേഷനുകൾ‍ക്കും മൊബൈൽ‍ ആപുകൾ‍ക്കും പണമടക്കുന്പോഴും വാറ്റ് ബാധകമായിരിക്കും. വയർ‍ലസ് ഉൾ‍പ്പെടെയുള്ള ടെലികമ്യൂണിക്കേഷൻ സേവനത്തിനും നികുതി ഈടാക്കുമെന്ന് അതോറിറ്റി കൂട്ടിച്ചേർ‍ത്തു.

You might also like

Most Viewed