സ്വദേ­ശി­വൽ‍­ക്കരണം; സൗ­ദി­യി­ലെ­ ജ്വല്ലറി­കളിൽ‍ പരി­ശോ­ധന ശക്തമാ­ക്കി­


റിയാദ് : സന്പൂർണ സ്വദേശിവൽക്കരണം സൗദി അറേബ്യയിൽ പ്രാബല്യത്തിൽ വന്നതോടെ ജ്വലറികളിൽ പരിശോധനകൾ ശക്തമാക്കി. ഇന്നലെ റിയാദ് പ്രവിശ്യയിലെ 300 ഓളം സ്ഥാപനങ്ങളിൽ പരിശോധന നടന്നതായി തൊഴിൽ മന്ത്രാലയം അറിയിച്ചു.

സ്വദേശിവൽക്കരണവും വനിതാവൽക്കരണവും പ്രഖ്യാപിച്ച സ്ഥാപനങ്ങളിൽ വിവിധ മന്ത്രാലയങ്ങൾ സഹകരിച്ചാണ് പരിശോധന നടത്തിയത്. മൊബൈൽ ഫോൺ കടകൾ, ജ്വലറികൾ എന്നിവിടങ്ങളിൽ ഇന്നലെ പരിശോധന നടന്നു. റിയാദിലെ ശുമൈസി, ഉലയ്യ മുനിസിപ്പാലിറ്റികളും വാണിജ്യ മന്ത്രാലയം, തൊഴിൽ മന്ത്രാലയം, സുരക്ഷാ വകുപ്പ് എന്നിവ സംയുക്തമായാണ് പരിശോധനകൾ നടത്തിയത്. ജ്വലറി, ലേഡീസ് ഷോപ്പ്, മൊബൈൽ ഷോപ്പ് എന്നിവിടങ്ങളിൽ നടന്ന പരിശോധനകളിൽ 68 നിയമ ലംഘനങ്ങൾ കണ്ടെത്തിയതായി തൊഴിൽ മന്ത്രാലയത്തിലെ പരിശോധനാ വിഭാഗം മേധാവി ജുറൈദ് അൽ ദോസരി വ്യക്തമാക്കി. ഇഖാമ− തൊഴിൽ നിയമ ലംഘകരായ 18 വിദേശികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പരിശോധനക്കിടെ നിരവധി സ്ഥാപനങ്ങൾ അടച്ചിട്ടതായും കണ്ടെത്തി.

കഴിഞ്ഞ മാസം വാണിജ്യ മന്ത്രാലയം 7,021 വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തിയിരുന്നു. ഇതിനിടെ 800 നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. നിയമ ലംഘകരില്ലാത്ത
രാജ്യം എന്ന ദേശീയ കാന്പയിന്റെ ഭാഗമായി ഏഴര മാസം വിദേശികൾക്ക് പൊതുമാപ്പ് നൽകിയിരുന്നു. അതിന് ശേഷം നടന്ന പരിശോധനയിൽ ഒന്നരലക്ഷത്തിലധികം നിയമ ലംഘകരായ വിദേശികളെയാണ് പൊതുസുരക്ഷാ വകുപ്പ് കസ്റ്റഡിയിലെടുത്തത്.

You might also like

Most Viewed