ഹറമൈൻ‍ ട്രെ­യിൻ സർ­വ്‍വീസ് ജനു­വരി­യിൽ ഉദ്ഘാ­ടനം ചെ­യ്യും


റിയാദ് : മക്ക - മദീന നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈൻ ട്രെയിൻ സർവ്‍വീസ് ജനുവരിയിൽ ഉദ്ഘാടനം ചെയ്യുമെന്ന് അധികൃതർ അറിയിച്ചു. മക്കയിൽ നിന്ന് ജിദ്ദ, റാബിഗ് എന്നീ പട്ടണങ്ങൾ വഴിയാണ് ഹറമൈൻ റെയിൽവേ ശൃംഘല മദീനയിൽ എത്തിച്ചേരുന്നത്. സൗദി അറേബ്യയിൽ എത്തുന്ന തീർത്ഥാടകർക്ക് ഇത് ഏറെ ഗുണപ്രദമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

450 കിലോ മീറ്റർ ദൈർഘ്യമുള്ള റെയിൽ പാതയിൽ മണിക്കൂറിൽ 300 കിലോ മീറ്റർ വേഗതയിലാണ് സർവ്വീസ് നടത്തുക. നിലവിൽ ഹജ്ജ്, ഉംറ സീസണുകളിൽ റോഡ് മാർഗമാണ് തീർത്‍ഥാടകർ സഞ്ചരിക്കുന്ന്. റെയിൽവേ സർവ്‍വീസ് ആരംഭിക്കുന്നതോടെ റോഡ് ഗതാഗത തിരക്ക് കുറക്കുന്നതിനു കഴിയും. ഇതിനു പുറമെ കുറഞ്ഞ സമയം കൊണ്ട് സുഖകരമായ യാത്രാസൗകര്യവും ലഭ്യമാക്കാനും കഴിയുമെന്ന് അധികൃതർ പറഞ്ഞു.

കഴിഞ്ഞ മാസം 20ന് ജിദ്ദ−-മക്ക റെയിൽ പാതയിൽ നടന്ന പരീക്ഷണ ഓട്ടം വിജയകരമായിരുന്നു. സൗദിയിലെ പ്രധാന നഗരങ്ങളെ ഹറമൈൻ യെിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന പദ്ധതികൾ വിവിധ പ്രവിശ്യകളിൽ നടന്നു വരുകയാണ്. തലസ്ഥാനമായ റിയാദിൽ നിന്ന് അൽ ഖസിം പ്രവിശ്യ വരെയുള്ള റെയിൽവേ സർവ്‍വീസ് കഴിഞ്ഞ മാസം ആരംഭിച്ചിരുന്നു. ജിദ്ദ തുറമുഖവുമായി റെയിൽവേ ബന്ധിപ്പിക്കുന്നതിനും പദ്ധതിയുണ്ട്.

മസ്ജിദുൽ ഹറമിൽ നിന്ന് നാലു കിലോ മീറ്റർ‍ അകലെ അഞ്ചു ലക്ഷത്തിലധികം ചതുരശ്ര മീറ്റർ‍ വിസ്തൃതിയിലാണ് റെയിൽ‍വേ േസ്റ്റഷൻ നിർമ്മിച്ചിട്ടുള്ളത്. റെയിൽവേക്കു വേണ്ടി സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളും കെട്ടിടങ്ങളും ഉൾപ്പെടെ 5,500 പേരുടെ ഉടമസ്ഥതയിലുണ്ടായിരുന്നവ ഏറ്റെടുത്തു. ഇതിൽ 1600 കെട്ടിടങ്ങൾ ജനവാസ കേന്ദ്രങ്ങളിലായിരുന്നു. 6,700 കോടി റിയാലാണ് ഹറമൈൻ റെയിൽവേ പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.

You might also like

Most Viewed