മരു­ന്നു­കൾ­ക്കും മെ­ഡി­ക്കൽ ഉപകരണങ്ങൾ­ക്കും നി­കു­തി­ ഇല്ലെ­ന്ന് സൗ­ദി­


റിയാദ് : മരുന്നുകൾക്കും മെഡിക്കൽ ഉപകരണങ്ങൾക്കും വാറ്റ് ബാധകമല്ലെന്ന് സൗദി സകാത്ത് ആന്റ് ടാക്സ് അതോറിറ്റി അറിയിച്ചു. ജനുവരി ഒന്നു മുതൽ സൗദിയിൽ വാറ്റ് നിലവിൽ വരും. ഈ സാഹചര്യത്തിലാണ് അതോറിറ്റിയുടെ വിശദീകരണം. സേവനങ്ങൾക്കും ഉൽപ്പന്നങ്ങൾക്കും അഞ്ച് ശതമാനം മൂല്യ വർദ്ധിത നികുതി നടപ്പിലാക്കാനാണ് സൗദി അറേബ്യ തീരുമാനിച്ചിട്ടുള്ളത്. 

 വാറ്റ് നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി കിംവദന്തികളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഈ സാഹചര്യത്തിൽ മാധ്യമ പ്രവർത്തകർ ഉൾപ്പെടെയുള്ളവർക്ക് ശിൽപശാലകൾ സംഘടിപ്പിച്ചു വരികയാണെന്നും സകാത്ത് ആന്റ് ടാക്സ് അതോറിറ്റി വ്യക്തമാക്കി. 

You might also like

Most Viewed