സൗ­ദി­യിൽ‍ അടു­ത്തവർ‍­ഷം മു­തൽ‍ സി­നി­മാ­ തീ­യേ­റ്ററു­കൾ‍ പ്രവർ‍­ത്തി­ച്ച് തു­ടങ്ങും


റിയാദ് : അടുത്ത മാർച്ചോടെ സൗദി അറേബ്യയിൽ സിനിമാ തീയേറ്ററുകൾ പ്രവർത്തിച്ച് തുടങ്ങും. പൊതു സിനിമാ ശാലകൾക്ക് ലൈസൻസ് അനുവദിക്കുന്ന നടപടി ക്രമങ്ങൾക്ക് തുടക്കം കുറിക്കാൻ തീരുമാനമായതായി സൗദി സാംസ്കാരിക− വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചു.

2030 ഓടെ 2000 സ്ക്രീനുകളിലായി 300 സിനിമകൾ കാണിക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല 30000 പേർക്ക് സ്ഥിരമായി ജോലി നൽകാനും വ്യവസായം കൊണ്ട് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നത്. ജനറൽ കമ്മീഷൻ ഫോർ ഓഡിയോ വിഷ്വൽ മീഡിയ ആണ് ലൈസൻസ് അനുവദിച്ചു തുടങ്ങിയത്. സാംസ്കാരിക വിവര സാങ്കേതിക മന്ത്രാലയത്തിന്റെ തിങ്കളാഴ്ച ചേർന്ന യോഗത്തിലാണ് കൊമേഴ്സ്യൽ സിനിമ തിയേറ്റർ അനുവദിക്കുന്ന കാര്യത്തിൽ മന്ത്രി അവാദ് അൽ അവാദ് തീരുമാനമെടുത്തത്. 

You might also like

Most Viewed