തൊ­ഴിൽ വി­സ പു­തു­ക്കാ­ത്ത വി­ദേ­ശി­കൾ‍­ക്ക് മു­ന്നറി­യി­പ്പു­മാ­യി­ സൗ­ദി­ ജവാ­സാ­ത്ത്


റിയാദ് : തൊഴിൽ വിസ പുതുക്കാത്ത വിദേശികൾക്ക് മുന്നറിയിപ്പുമായി സൗദി. താമസരേഖയായ ഇഖാമ, കാലാവധി തീരുന്നതിനു മുന്പ് പുതുക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ നടപടി സ്വീകരിക്കുമെന്നും സൗദി പാസ്പോർ‍ട്ട്‌ വിഭാഗം വിദേശ തൊഴിലാളികളെ ഓർമിപ്പിച്ചു. ഇഖാമ പുതുക്കുന്നതിൽ വീഴ്ച സംഭവിച്ചാൽ ആദ്യഘട്ടത്തിൽ അഞ്ഞൂറ് റിയാൽ പിഴ ഈടാക്കും. രണ്ടാമത്തെ തവണ ആയിരം റിയാൽ ആയിരിക്കും പിഴ. മൂന്നാമതും പിടിക്കപ്പെട്ടാൽ പതിനായിരം റിയാൽ പിഴയും നാടു കടത്തലുമായിരിക്കും ശിക്ഷയെന്ന് പാസ്പോർ‍ട്ട്‌ വിഭാഗം മുന്നറിയിപ്പ് നൽകി. 

അതേസമയം കഴിഞ്ഞ രണ്ട് മാസത്തിനിടയിൽ താമസ തൊഴിൽ നിയമലംഘകരായ 361,370 വിദേശികൾ പിടിയിലായതായി പൊതുസുരക്ഷാ വിഭാഗം വെളിപ്പെടുത്തി. നിയമവിരുദ്ധമായി സൗദിയിലേക്ക് കടക്കുന്നതിനിടെ അതിർത്തികളിൽ വെച്ചാണ് 4,758 പേർ പിടിയിലായത്. ഇതിൽ എഴുപത്തിയാറു ശതമാനം യെമനികളും ഇരുപത്തിരണ്ട് ശതമാനം എത്യോപ്യക്കാരും ആണ്. 78,135 നിയമ ലംഘകരെ ഇതിനകം നാടു കടത്തിയതായും സുരക്ഷാ വിഭാഗം അറിയിച്ചു. 14,868 പേരെ ഉടൻ നാടു കടത്താനുള്ള നടപടിക്രമങ്ങൾ‍ പൂർത്തിയായിട്ടുണ്ട്. 

ഇതിൽ  2,528 പേർ‍ സ്ത്രീകളാണ്. യാത്രാ രേഖകൾ ശരിയാക്കാൻ 58,076  നിയമലംഘകരുടെ വിവരങ്ങൾ ബന്ധപ്പെട്ട എംബസികൾക്ക് കൈമാറി. 122 സ്വദേശികൾ ഉൾപ്പെടെ നിയമലംഘകർക്ക് സഹായം നൽകിയ 745 പേരും പിടിയിലായി. ആഭ്യന്തര മന്ത്രാലയം, തൊഴിൽ മന്ത്രാലയം, വാണിജ്യ നിക്ഷേപ മന്ത്രാലയം തുടങ്ങിയവ സംയുക്തമായാണ് നിയമലംഘകർക്കായി പരിശോധന നടത്തുന്നത്. നിയമലംഘകർ ഇല്ലാത്ത രാജ്യം എന്ന ക്യന്പയിന്റെ ഭാഗമായി നടത്തുന്ന റൈഡ് തുടരുമെന്ന് അധികൃതർ‍ അറിയിച്ചു.

You might also like

Most Viewed