ബനീ ഹസനിൽ 30,000 ചതുരശ്ര മീറ്റർ വനമേഖല കത്തിനശിച്ചു


റിയാദ് : ബനീ ഹസൻ മേഖലയിലെ അൽഹതാഫിർ ഗ്രാമ ത്തിൽ കഴിഞ്ഞദിവസമുണ്ടായ അഗ്നിബാധയിൽ 30,000 ചതുരശ്ര മീറ്റർ സ്ഥലത്തെ വൃക്ഷങ്ങളും പുൽമേടുകളും കത്തിച്ചാന്പലായി. വിവരം ലഭിച്ചയുടൻ ബനീ ഹസൻ സിവിൽ ഡിഫൻസ് യൂണിറ്റിലെ ഒന്പത് രക്ഷാ ദൗത്യ സംഘങ്ങൾ സ്ഥലത്തെത്തി കഠിന പ്രയത്‌നം നടത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. 

അഗ്നിശമന വിഭാഗത്തിന്റെയും ആംബുലേറ്ററി വിഭാഗ ത്തിന്റെയും രണ്ട് വീതം ടീമുകളും അൽബാഹ, മിൻദഖ്, അൽഖുറാ എന്നിവിടങ്ങളിലെ അഗ്നിശമന സേനാനികളും രക്ഷാപ്രവർത്തനം പൂർത്തിയാക്കി. അതിശക്തമായ കാറ്റും ഉണങ്ങിയ മരങ്ങളുടെ സാന്നിധ്യവുമാണ് തീ പെട്ടെന്ന് പടർന്ന് പിടിക്കാൻ ഇടയാക്കിയതെന്ന് അൽബാഹ സിവിൽ ഡിഫൻസ് വക്താവ് അറിയിച്ചു.

You might also like

Most Viewed