സൗ­ദി­യിൽ‍ വനി­താ­ ഡ്രൈ­വിംഗ് പരി­ശീ­ലനത്തിന് വാ­ഹനങ്ങളെ­ത്തി­


റിയാദ് : സൗദിയിൽ‍ വനിതകൾ‍ക്ക് ഡ്രൈവിംഗ് അനുവദിച്ച സാഹചര്യത്തിൽ‍ സ്ത്രീകൾ‍ക്ക് പരിശീലനം നൽ‍കാനുള്ള ഒരുക്കങ്ങൾ‍ പൂർ‍ത്തിയാകുന്നു. തലസ്ഥാനത്തെ നൂറ ബിന്‍ത് അബ്ദുറഹ്മാൻ സർ‍വകാലശാലയിലെ പരിശീലനത്തിനുളള ആദ്യ വാഹനങ്ങൾ‍ കഴിഞ്ഞ ദിവസം റിയാദിലത്തി. ട്രാഫിക് വിഭാഗവുമായുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് പരിശീലനം.

ജൂൺ അവസാനത്തോടെ വനിതകൾ‍ക്ക് ഡ്രൈവിംഗ് ആരംഭിക്കാമെന്നാണ് സൽ‍മാൻ  രാജാവിന്റെ വിജ്ഞാപനത്തിൽ‍ വ്യക്തമാക്കിയിരുന്നത്. അതിന്റെ മുന്നോടിയായാണ് രാജ്യത്തെ സർ‍വകലാശാലകൾ‍ പരിശീലനത്തിന് വേദിയൊരുക്കിയത്. സൗദി ട്രാഫിക് വിഭാഗവുമായി സഹകരിച്ചാണ് പരിശീലനം. 

You might also like

Most Viewed