തൊ­ഴി­ലാ­ളി­കളെ­ കൊ­ണ്ട് എട്ട് മണി­ക്കൂ­റി­ലധി­കം ജോ­ലി­ ചെ­യ്യി­ക്കു­ന്നവർ­ക്ക് പതി­നാ­യി­രം റി­യാൽ പി­ഴ


ജിദ്ദ : തൊഴിലാളികളെ കൊണ്ട് എട്ട് മണിക്കൂറിലധികം സമയം ജോലി ചെയ്യിക്കുന്ന തൊഴിലുടമകൾക്ക് പതിനായിരം റിയാൽ പിഴ ചുമത്തുമെന്ന് അൽഖസീം
തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ ശാഖാ വൃത്തങ്ങൾ പറഞ്ഞു. എട്ടു മണിക്കൂറിൽ കൂടുതൽ സമയം ജോലി ചെയ്യിക്കുന്നപക്ഷം തൊഴിലാളിക്ക് ഓവർടൈം ആനുകൂല്യം നൽകണം. അല്ലാത്തപക്ഷം തൊഴിലുടമക്ക് പിഴ ചുമത്തും. തൊഴിലാളികളിൽ ഒരാൾക്ക് പതിനായിരം റിയാൽ തോതിലാണ് പിഴ ചുമത്തുക. 

സന്പൂർണ സൗദിവൽക്കരണം നടപ്പാക്കിയ മേഖലകളിലെ ചില സ്ഥാപനങ്ങൾ തൊഴിലാളികളെ കൊണ്ട് എട്ടു മണിക്കൂറിലധികം ജോലി ചെയ്യിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം നിയമ ലംഘനങ്ങൾ കണ്ടെത്തി ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് തൊഴിൽ വിപണി നിരീക്ഷിച്ചുവരികയാണെന്നും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. 

അതേസമയം, തൊഴിൽ നിയമം അനുശാസിക്കുന്നതിലും ഏറെ കൂടുതൽ നേരം ജോലി ചെയ്യുന്നതിന് നിർബന്ധിതരാവുകയാണെന്ന് അൽഖസീമിലെ മാളുകളിലും വ്യാപാര കേന്ദ്രങ്ങളിലും ജോലി ചെയ്യുന്ന സൗദി വനിതകൾ പരാതിപ്പെട്ടു. സുദീർഘമായ തൊഴിൽ സമയം കാരണം ചിലർ ജോലി രാജിവെക്കുന്നതിന് നിർബ
ന്ധിതരായി. രാവിലെ ഒന്പതു മുതൽ ഉച്ചയ്ക്ക് പന്ത്രണ്ടു വരെയും വൈകീട്ട് നാലു മുതൽ രാത്രി പതിനൊന്നു വരെയും ജോലി ചെയ്യേണ്ടിവരികയാണെന്ന് അൽഖസീമിലെ പ്രശസ്ത മാളിലെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന സൗദി യുവതി പറഞ്ഞു. വ്യാഴം, വെള്ളി ദിവസങ്ങളിൽ രാത്രി പതിനൊന്നരവരെ ജോലി സമയം നീളും. സുദീർഘമായ തൊഴിൽ സമയം വിവാഹിതരായ ജോലിക്കാരികൾക്ക് കുടുംബ പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയാണ്. 

You might also like

Most Viewed