ഉംറ തീ­ർത്‍­ഥാ­ടകർ‍ സഞ്ചരി­ച്ച ബസ്സ് അപകടത്തിൽ‍ പെ­ട്ട് 5 മരണം


ജിദ്ദ : മക്കയിൽ‍‌ ഉംറ തീർത്‍ഥാടകർ‍ സഞ്ചരിച്ച ബസ്സ് അപകടത്തിൽ‍ പെട്ട് അഞ്ച് പാക് സ്വദേശികൾ മരിച്ചു. 20 പേർ‍ക്ക് ഗുരുതരമായി പരിക്കേറ്റു. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ്  അപകടമുണ്ടായത്. ബസ്സ് ടാങ്കറുമായി കൂട്ടിയിടിക്കുകയായിരുന്നു.  മക്കയിലെ ഉംറ കർമ്‍മങ്ങൾ‍ക്ക് ശേഷം ബദറിലേക്ക് സന്ദർ‍ശനത്തിന് പുറപ്പെട്ടതായിരുന്നു പാകിസ്ഥാൻ സ്വദേശികളായ തീർ‍ത്ഥാടകർ‍.

മക്ക റോഡിനെയും യാന്പു ഹൈവയേയും ബന്ധിപ്പിക്കുന്ന ഒറ്റവരി പ്പാതയിൽ‍ സാബിറിനടുത്ത് വെച്ചാണ് അപകടമുണ്ടായത്. എതിർ‍ ദിശയിൽ‍ വന്ന ബസ്സുമായി കൂട്ടിയിടിച്ച് ബസ്സും ടാങ്കറും കത്തി. ബസ്സ് പൂർ‍ണമായും കത്തി നശിച്ചു. വാഹനം വെട്ടിപ്പൊളിച്ചാണ് തീർ‍ത്ഥാടകരെ പുറത്തെടുത്തത്. അഞ്ച് പേരും‍‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.  പരിക്കേറ്റവരെ “ഖുലൈസ്” ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണ സംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

You might also like

Most Viewed