ചെ­റു­കി­ട വ്യാ­പാ­ര സ്ഥാ­പനങ്ങളിൽ ഇ-പേ­യ്മെ­ന്റ് സംവി­ധാ­നം നി­ർ­ബന്ധമാ­ക്കും


റി­യാ­ദ് : സൗ­ദി­ അറേ­ബ്യയിൽ ചെ­റു­കി­ട വ്യാ­പാ­ര സ്ഥാ­പനങ്ങളിൽ ഇ പേ­യ്മെ­ന്റ് സംവി­ധാ­നം നി­ർ­ബന്ധമാ­ക്കാൻ ആലോ­ചി­ക്കു­ന്നു­. വി­ദേ­ശി­കളു­ടെ­ നി­യന്ത്രണത്തി­ലു­ളള ബി­നാ­മി­ സംരംഭകരെ­ കണ്ടെ­ത്തു­ന്നതി­നാ­ണ് ഇ പേ­യ്മെ­ന്റ് ഏർ­പ്പെ­ടു­ത്തു­ന്നത്. സ്വദേ­ശി­ പൗ­രന്മാ­രു­ടെ­ സഹാ­യത്തോ­ടെ­ ചെ­റു­കി­ട വ്യാ­പര മേ­ഖലയിൽ നടക്കു­ന്ന ബി­നാ­മി­ സംരംഭകരെ­ കണ്ടെ­ത്താൻ ഇ പെ­യ്മെ­ന്റ് സംവി­ധാ­നം സഹാ­യി­ക്കു­മെ­ന്നാ­ണ് പ്രതീ­ക്ഷി­ക്കു­ന്നത്. ചെ­റു­കി­ട സംരംഭങ്ങളിൽ ജോ­ലി­ ചെ­യ്യു­ന്ന വി­ദേ­ശി­കൾ അയക്കു­ന്ന പണം ശന്പളത്തെ­ക്കാൾ കൂ­ടു­തലാ­ണ്.

ചെ­റു­കി­ട സ്ഥാ­പനങ്ങൾ­ക്ക് ബാ­ങ്ക് അക്കൗ­ണ്ട് നി­ർ­ബന്ധമാ­ക്കും. ഉപഭോ­ക്താ­ക്കൾ­ക്ക് ഇ പേ­യ്മെ­ന്റ് വഴി­ ക്രയവി­ക്രയം നടത്താൻ സൗ­കര്യവും ഏർ­പ്പെ­ടു­ത്തണം. ഇതു­സംബന്ധി­ച്ച നി­യമം നടപ്പി­ലാ­ക്കാ­നാ­ണ് ആലോ­ചി­ക്കു­ന്നത്. ഇ പേ­യ്മെ­ന്റ് സംവി­ധാ­നം ഇല്ലാ­ത്ത സംരംഭങ്ങളു­ടെ­ പ്രവർ­ത്തനം നി­ർ­ത്തി­വെ­ക്കു­ന്നത് ഉൾ­പ്പെ­ടെ­യു­ളള നടപടി­കളും ആലോ­ചി­ക്കു­ന്നു­ണ്ട്.

പണം ഇടപാ­ടു­കൾ നി­രീ­ക്ഷി­ക്കു­ന്നതി­നും വാ­റ്റ്, സെ­ലക്ടീവ് ടാ­ക്സ് എന്നി­വ പരി­ശോ­ധി­ക്കു­ന്നതി­നും ഇ പേ­യ്മെ­ന്റ് സംവി­ധാ­നം സഹാ­യി­ക്കും. ഗ്രോ­സറി­ ഷോ­പ്പു­കൾ, റെ­ഡി­മെ­യ്ഡ് ഷോ­പ്പു­കൾ തു­ടങ്ങി­ രാ­ജ്യത്തെ­ 80 ശതമാ­നം ചെ­റു­കി­ട- ഇടത്തരം സ്ഥാ­പനങ്ങളും ബി­നാ­മി­യാ­യി­ നടത്തു­ന്നവയാ­ണെ­ന്ന് വാ­ണി­ജ്യ, നി­ക്ഷേ­പ മന്ത്രാ­ലയം നേ­രത്തെ­ വ്യക്തമാ­ക്കി­യി­രു­ന്നു­.

You might also like

Most Viewed