വ്യാ­ജ ഉൽ­പ്പന്നങ്ങളു­ടെ­ വി­ൽ­പ്പന : സൗ­ദി­യിൽ മലയാ­ളി­ക്ക് ശി­ക്ഷ


ജി­ദ്ദ : വ്യാ­ജ ഉൽ­പ്പന്നങ്ങൾ വി­ദേ­ശത്തു­ നി­ന്ന് ഇറക്കു­മതി­ ചെ­യ്ത് വി­ൽ­പ്പന നടത്തി­യ കേ­സിൽ മലയാ­ളി­ ഉൾ­പ്പെ­ടെ­ മൂ­ന്നു­ പേ­രെ­ റി­യാദ് ക്രി­മി­നൽ കോ­ടതി­ ശി­ക്ഷി­ച്ചതാ­യി­ വാ­ണി­ജ്യ, നി­ക്ഷേ­പ മന്ത്രാ­ലയം അറി­യി­ച്ചു­. സ്‌പെ­യർ­പാ­ർ­ട്‌സ് മൊ­ത്ത വ്യാ­പാ­ര മേ­ഖല സ്ഥാ­പനത്തി­ന്റെ­ ഉടമയാ­യ സൗ­ദി­ പൗ­രൻ, പാ­ർ­ട്ണറാ­യ സഹോ­ദരൻ, സ്ഥാ­പനത്തി­ന്റെ­ നടത്തി­പ്പു­കാ­രനാ­യ മലയാ­ളി­ ബദ്‌റു­ദ്ദീ­ൻ പു­ളി­ക്കത്തൊ­ടി­ എന്നി­വരെ­യാണ് കോ­ടതി­ ശി­ക്ഷി­ച്ചത്.

സ്‌പെ­യർ­പാ­ർ­ട്‌സ് ഇറക്കു­മതി­, മൊ­ത്ത വ്യാ­പാ­ര മേ­ഖലയിൽ പ്രവർ­ത്തി­ക്കു­ന്ന സു­ഹൈർ ബിൻ അബ്ദു­ല്ല മഹ്ദി­ ആലു­റബഹ് ട്രേ­ഡിംഗ് എസ്റ്റാ­ബ്ലി­ഷ്‌മെ­ന്റ് ഉടമ സു­ഹൈർ ബിൻ അബ്ദു­ല്ല മഹ്ദി­ ആലു­റബഹ്, സഹോ­ദരൻ മു­ഹമ്മദ്, ബദ്‌റു­ദ്ദീൻ പു­ളി­ക്കത്തൊ­ടി­ എന്നി­വരെ­യാണ് ശി­ക്ഷി­ച്ചത്. ഇവർ­ക്ക് ഒന്നര ലക്ഷം റി­യാൽ പി­ഴ വി­ധി­ച്ചു­. വ്യാ­ജ ഉൽ­പ്പന്നങ്ങൾ കണ്ടു­കെ­ട്ടാ­നും കോ­ടതി­ ഉത്തരവി­ട്ടു­. നി­യമ ലംഘകരു­ടെ­ പേ­രു­വി­വരങ്ങളും അവർ നടത്തി­യ നി­യമലംഘനവും അതി­നു­ള്ള ശി­ക്ഷയും നി­യമലംഘകരു­ടെ­ സ്വന്തം ചെ­ലവിൽ പ്രാ­ദേ­ശി­ക പത്രത്തിൽ പരസ്യം ചെ­യ്യു­ന്നതി­നും കോ­ടതി­ ഉത്തരവി­ട്ടു­. ഇവരു­ടെ­ സ്ഥാ­പനത്തിൽ വാ­ണി­ജ്യ, നി­ക്ഷേ­പ മന്ത്രാ­ലയ ഉദ്യോ­ഗസ്ഥർ നടത്തി­യ പരി­ശോ­ധനയിൽ വ്യാ­ജ സ്‌പെ­യർ­പാ­ർ­ട്‌സി­ന്റെ­ വൻ ശേ­ഖരം കണ്ടെ­ത്തു­കയാ­യി­രു­ന്നു­. 

You might also like

Most Viewed