സൗ­ദി­യിൽ ആദ്യ മലയാ­ള സി­നി­മാ­ പ്രദർ­ശനം 14ന്


റി­യാ­ദ് : സൗ­ദി­യിൽ ആദ്യ മലയാ­ള സി­നി­മ ഈ മാ­സം 14ന് പ്രദർ­ശി­പ്പി­ക്കും. ആസിഫ് അലി­ നാ­യകനാ­യ ബി­.ടെ­കാണ് ആദ്യ ചി­ത്രം. റി­യാദ് പാ­ർ­ക്കി­ലെ­ വോ­ക്‌സ് മൾ­ട്ടി­പ്ലക്‌സി­ലാ­ണ് ചി­ത്രം പ്രദർ­ശി­പ്പി­ക്കു­ക. ഇതേ­ തീ­യറ്റർ‍ സമു­ച്ചയത്തിൽ രജനീ­കാ­ന്തി­ന്റെ­ കാ­ലാ­ പ്രദർ­ശനം പു­രോ­ഗമി­ക്കു­ന്നു­. സൗ­ദി­യി­ലെ­ ആദ്യ ഇന്ത്യൻ സി­നി­മാ­ പ്രദർ­ശനമാ­ണി­ത്. 

ഇതി­നി­ടെ­ സി­നി­മാ­ നി­ർ­മ്മാ­ണത്തിൽ താ­ൽ­പ്‍പര്യമു­ള്ളവർ­ക്ക് സൗ­ദി­ ഫി­ലിം കൗ­ൺ­സി­ൽ­കോ­ഴ്സു­കൾ പ്രഖ്യാ­പി­ച്ചു­. ആനി­മേ­ഷൻ കോ­ഴ്സു­കളാണ് ആദ്യ ഘട്ടത്തിൽ. ഇതി­നു­ള്ള രജി­സ്ട്രേ­ഷൻ തു­ടങ്ങി­. www.film.sa എന്ന സൈ­റ്റി­ലൂ­ടെ­ ഈ മാ­സം 17 വരെ­ രജി­സ്ട്രേ­ഷൻ പൂ­ർ­ത്തി­യാ­ക്കാം. അന്താ­രാ­ഷ്ട്ര സി­നി­മാ­ കോ­ച്ചിംങ് കേ­ന്ദ്രങ്ങളി­ലാ­കും പരി­ശീ­ലനം. സി­നി­മാ­ക്കഥ, തി­രി­ക്കഥ എന്നി­വയിൽ കേ­ന്ദ്രീ­കരി­ച്ചു­ള്ള കോ­ഴ്സു­കളും ഉടൻ രാ­ജ്യത്ത് തു­ടങ്ങും. ജനറൽ അതോ­റി­റ്റി­ ഫോർ കൾ­ച്ചറിന് കീ­ഴി­ലാണ് പദ്ധതി­കൾ.

You might also like

Most Viewed