പെ­രു­ന്നാൾ‍ ആഘോ­ഷമാ­ക്കാൻ സൗ­ദി­യിൽ 400ലേ­റെ­ വി­നോ­ദ പരി­പാ­ടി­കൾ


റി­യാ­ദ് : സൗ­ദി­ അറേ­ബ്യയു­ടെ­ വി­വി­ധ ഭാ­ഗങ്ങളിൽ പെ­രു­ന്നാൾ പ്രമാ­ണി­ച്ച് 400ലേറെ വി­നോ­ദ പരി­പാ­ടി­കൾ പ്രഖ്യാ­പി­ച്ചു­. ജനറൽഎന്റർടെ­യി­ന്റ്മെ­ന്റ് അതോ­റിറ്റി­യു­ടേ­താണ് പ്രഖ്യാ­പനം. രാ­ജ്യത്തെ­ 23 നഗരങ്ങളി­ലും വി­നോ­ദ പരി­പാ­ടി­കളു­ണ്ടാ­കും.

വെ­ടി­ക്കെ­ട്ട്, കാർണി­വെ­ൽ, നാ­ടൻകലാ­രൂ­പങ്ങൾ, സർക്കസ് തു­ടങ്ങി­ 400ലേറെ പരി­പാ­ടി­കൾ‍. സൗ­ദി­യി­ലെ­ 23 നഗരങ്ങളും വി­നോ­ദ പരി­പാ­ടി­കളാൽ പെ­രു­ന്നാ­ളിന് വീ­ർപ്പു­ മു­ട്ടും. പെ­രു­ന്നാൾ ആഘോ­ഷത്തി­ന്റെ­ വി­ശദമാ­യ കലണ്ടർ രണ്ടു­ ദി­വസം കൊ­ണ്ട് പു­റത്തു­വി­ടും.

ഏതൊ­ക്കെ­ നഗരങ്ങളിൽ എന്തൊ­ക്കെ­ പരി­പാ­ടി­കളെ­ന്നത് ഇതി­ലൂ­ടെ­ അറി­യാം. ടു­ഗെ­ദർ ഇൻ ഈദ് എന്ന ഹാ­ഷ്ടാ­ഗിൽ ട്വി­റ്ററി­ലൂ­ടെ­യും വി­ശദാംശങ്ങളറി­യാം. ഈ വർഷം 5,000 വി­നോ­ദ പരി­പാ­ടി­കളാണ് സൗ­ദി­ എന്റർടെ­യ്മെ­ന്റ് അതോ­റി­റ്റി­ പ്രഖ്യാ­പി­ച്ചത്. അതി­ലെ­ നാ­ന്നൂറെ­ണ്ണമാണ് പെ­രു­ന്നാ­ളിന് വി­രു­ന്നെ­ത്തു­കക. എണ്ണേ­തര സന്പദ് ഘടന ലക്ഷ്യം വെ­ച്ചാണ് വി­നോ­ദ പരി­പാ­ടി­കൾ പ്രഖ്യാ­പി­ച്ചത്. 

You might also like

Most Viewed