കൂ­ട്ട പി­രി­ച്ചു­വി­ടൽ : രണ്ട് ദി­വസം മു­ന്പ് അറി­യി­ച്ചി­രി­ക്കണമെ­ന്ന് വ്യവസ്ഥ


റി­യാ­ദ് : സൗ­ദി­ ജീ­വനക്കാ­രെ­ കൂ­ട്ടത്തോ­ടെ­ പി­രി­ച്ചു­ വി­ടു­ന്ന സാ­ഹചര്യങ്ങളിൽ അതേ­ കു­റി­ച്ച് സ്വകാ­ര്യ സ്ഥാ­പനങ്ങൾ അറു­പതു­ ദി­വസം മു­ന്പ് തൊ­ഴിൽ, സാ­മൂ­ഹി­ക വി­കസന ന്ത്രാ­ലയത്തെ­ അറി­യി­ച്ചി­രി­ക്കണമെ­ന്ന വ്യവസ്ഥ മന്ത്രാ­ലയം നടപ്പാ­ക്കു­ന്നു­. സൗ­ദി­ ജീ­വനക്കാ­ർ­ക്ക് തൊ­ഴിൽ നഷ്ടപ്പെ­ടു­ന്ന സാ­ഹചര്യം നി­യന്ത്രി­ക്കു­ന്നതിന് ശ്രമി­ച്ചാണ് ഈ വ്യവസ്ഥ മന്ത്രാ­ലയം നടപ്പാ­ക്കു­ന്നത്. ഇങ്ങനെ­ കൂ­ട്ടത്തോ­ടെ­ സൗ­ദി­ ജീ­വനക്കാ­രെ­ പി­രി­ച്ചു­വി­ടാൻ ആഗ്രഹി­ക്കു­ന്ന സ്ഥാ­പനങ്ങളെ­ ഇതിന് നി­ർ­ബന്ധി­ക്കു­ന്ന സാ­ഹചര്യങ്ങൾ പഠി­ച്ച് 45 ദി­വസത്തി­നകം തീ­ർ­പ്പ് കൽ­പി­ക്കു­ന്നതിന് മന്ത്രാ­ലയം പ്രത്യേ­ക കമ്മി­റ്റി­കൾ രൂ­പീ­കരി­ക്കും.

അടു­ത്തി­ടെ­ തൊ­ഴിൽ നി­യമത്തി­ൽ­വരു­ത്തി­യ ഭേ­ദഗതി­കൾ മു­തലെ­ടു­ത്ത് സ്വകാ­ര്യ സ്ഥാ­പനങ്ങൾ ബി­സി­നസ് മാ­ന്ദ്യവും ജീ­വനക്കാ­രു­ടെ­ യോ­ഗ്യതക്കു­റവും അടക്കമു­ള്ള വ്യത്യസ്ത ന്യാ­യീ­കരണങ്ങൾ ഉയർ­ത്തി­ സൗ­ദി­കളെ­ കൂ­ട്ടത്തോ­ടെ­ പി­രി­ച്ചു­വി­ടു­ന്ന പ്രവണത ഉടലെ­ടു­ത്ത സാ­ഹചര്യത്തി­ലാണ് ഇത്തരം പി­രി­ച്ചു­വി­ടലു­കൾ നി­യന്ത്രി­ക്കു­ന്നതിന് കർ­ശന വ്യവസ്ഥകൾ തൊ­ഴിൽ, സാ­മൂ­ഹി­ക വി­കസന മന്ത്രാ­ലയം നടപ്പാ­ക്കു­ന്നത്.

സൗ­ദി­കൾ­ക്കി­ടയി­ലെ­ തൊ­ഴി­ലി­ല്ലായ് മക്ക് പരി­ഹാ­രം കാ­ണു­ന്നതി­നും സ്വകാ­ര്യ മേ­ഖലയിൽ സൗ­ദി­വൽ­ക്കരണം വർ­ദ്ധി­പ്പി­ക്കു­ന്നതി­നും ശ്രമി­ച്ച് മണി­ക്കൂർ അടി­സ്ഥാ­നത്തിൽ സ്വദേ­ശി­കളെ­ ജോ­ലി­ക്കു­ വെ­ക്കു­ന്നതിന് സ്വകാ­ര്യ സ്ഥാ­പനങ്ങളെ­ മന്ത്രാ­ലയം അനു­വദി­ക്കു­ന്നു­ണ്ട്. പാ­ർ­ട്ടൈം തൊ­ഴിൽ പദ്ധതി­ പ്രോ­ത്സാ­ഹി­പ്പി­ക്കു­ന്നതി­നാണ് മന്ത്രാ­ലയം ഇതി­ലൂ­ടെ­ ശ്രമി­ക്കു­ന്നത്. ഇങ്ങനെ­ പാ­ർ­ട് ടൈം അടി­സ്ഥാ­നത്തിൽ ജോ­ലി­ക്കു­ വെ­ക്കു­ന്ന സൗ­ദി­ ജീ­വനക്കാ­ർ­ക്ക് തൊ­ഴി­ലു­ടമകൾ ഹെ­ൽ­ത്ത് ഇൻ­ഷു­റൻ­സ് പരി­രക്ഷ ഏർ­പ്പെ­ടു­ത്തേ­ണ്ടതി­ല്ല. ജനറൽ ഓർ­ഗനൈ­സേ­ഷൻ ഫോ­ർ­സോ­ഷ്യൽ ഇൻ­ഷു­റൻ­സ് നടപ്പാ­ക്കു­ന്ന തൊ­ഴിൽ അപകട ഇൻ­ഷു­റൻ­സ് പരി­രക്ഷമാ­ത്രം ഇവർ­ക്ക് ഏർ­പ്പെ­ടു­ത്തി­യാ­ൽ­മതി­. 

തൊ­ഴിൽ അപകട ഇൻ­ഷു­റൻ­സ് ഇനത്തിൽ അടി­സ്ഥാ­ന വേ­നത്തി­ന്റെ­ രണ്ടു­ ശതമാ­നമാണ് ഗോ­സി­യിൽ തൊ­ഴി­ലു­ടമകൾ പ്രതി­മാ­സം അടക്കേ­ണ്ടത്. 2020 ഓടെ­ വി­ദൂ­ര തൊ­ഴിൽ പദ്ധതി­ വഴി­ 1,41,000 തൊ­ഴി­ലവസരങ്ങൾ സ്വദേ­ശി­കൾ­ക്ക് ലഭ്യമാ­ക്കു­ന്നതിന് മന്ത്രാ­ലയം ലക്ഷ്യമി­ടു­ന്നു­. വീ­ടു­കളിൽ നി­ന്നും ഔട്ട്‌സോ­ഴ്‌സിംഗ് സെ­ന്ററു­കളിൽ നി­ന്നും മറ്റും നി­ർ­വ്വഹി­ക്കു­ന്ന വി­ദൂ­ര തൊ­ഴി­ൽ പദ്ധതി­ പ്രകാ­രം ഡാ­റ്റ എൻ­ട്രി­ ഓപറേ­റ്റർ, ഓൺ­ലൈൻ മാ­ർ­ക്കറ്റിംഗ്, സെ­യി­ൽ­സ് എന്നീ­ തൊ­ഴി­ലു­കളി­ലാണ് ഏറ്റവും കൂ­ടു­തൽ പേർ രജി­സ്റ്റർ ചെ­യ്തി­രി­ക്കു­ന്നത്. 

തൊ­ഴിൽ വി­പണി­ക്ക് ആവശ്യമാ­യ നൈ­പു­ണ്യങ്ങൾ ആവശ്യമു­ള്ള സൗ­ദി­ ജീ­വനക്കാ­രെ­ ലഭ്യമാ­ക്കു­ന്നതിന് 93 ശതമാ­നം കന്പനി­കൾ­ക്കും സ്ഥാ­പനങ്ങൾ­ക്കും പ്രയാ­സം നേ­രി­ടു­ന്നു­. സൗ­ദി­യി­ലെ­ യൂ­നി­വേ­ഴ്‌സി­റ്റി­കളിൽ നി­ന്നും കോ­ളേ­ജു­കളിൽ നി­ന്നും മറ്റു­ സ്ഥാ­പനങ്ങളിൽ നി­ന്നും ബി­രു­ദം നേ­ടി­ പു­റത്തി­റങ്ങു­ന്നവരിൽ 50 ശതമാ­നം ഇപ്പോ­ഴും തൊ­ഴിൽ വി­പണി­യു­ടെ­ ആവശ്യങ്ങൾ­ക്ക് നി­രക്കാ­ത്ത സൈ­ദ്ധാ­ന്തി­ക കോ­ഴ്‌സു­കളാണ് പഠി­ക്കു­ന്നത്. തൊ­ഴിൽ വി­പണി­യു­ടെ­ ആവശ്യങ്ങൾ­ക്കനു­സ രി­ച്ച ഉദ്യോ­ഗാ­ർ­ത്ഥി­കളു­ടെ­ വലി­യ കു­റവിന് ഇത് ഇടയാ­ക്കു­ന്നതാ­യും തൊ­ഴിൽ, സാ­മൂ­ഹി­ക വി­കസന മന്ത്രാ­ലയത്തി­ന്റെ­ വാ­ർ­ഷി­ക റി­പ്പോ­ർ­ട്ടിൽ പറയു­ന്നു­. 

You might also like

Most Viewed