ഇറാൻ ബോ­ട്ടു­കളു­ടെ­ അതി­ർ­ത്തി­ ലംഘനം : സൗ­ദി­ പ്രതി­ഷേ­ധം അറി­യി­ച്ചു­


റി­യാദ് : ഇറാൻ ബോ­ട്ടു­കൾ സൗ­ദി­യു­ടെ­ ജലാ­തി­ർത്തി­ ആവർത്തി­ച്ച് ലംഘി­ക്കു­ന്നതിൽ സൗ­ദി­ അറേ­ബ്യ ഐക്യരാ­ഷ്ട്ര സഭയെ­ രേ­ഖാ­മൂ­ലം പ്രതി­ഷേ­ധം അറി­യി­ച്ചു­. 1968 ഒക്ടോ­ബർ 24ന് സൗ­ദി­ അറേ­ബ്യയും ഇറാ­നും ഒപ്പു­വെ­ച്ച കരാ­റി­ന്റെ­ ഭാ­ഗമാ­യി­ നി­ർണയി­ച്ച സമു­ദ്രാ­തി­ർത്തി­ പ്രകാ­രം അറേ­ബ്യൻ ഉൾക്കടലിൽ സൗ­ദി­ ജലാ­തി­ർത്തി­യിൽ പെ­ട്ട എണ്ണപ്പാ­ടങ്ങളും പെ­ട്രോൾ പന്പിംഗ് പ്ലാ­റ്റ്‌ഫോ­മു­കളും പ്രവർത്തി­ക്കു­ന്ന നി­രോ­ധി­ത മേ­ഖലയി­ലാണ് ഇറാൻ ബോ­ട്ടു­കൾ ആവർത്തി­ച്ച് പ്രവേ­ശി­ക്കു­ന്നത്. 

ജലാ­തി­ർത്തി­ ലംഘനം ഇറാൻ അവസാ­നി­പ്പി­ക്കണം.  ജലാ­തി­ർ‍ത്തി­ ലംഘനത്തിൽ ഇറാ­നെ­യും യു­.എൻ സെ­ക്രട്ടറി­ ജനറലി­നെ­യും പലതവണ രേ­ഖാ­മൂ­ലം പ്രതി­ഷേ­ധം അറി­യി­ച്ചി­ട്ടും സൗ­ദി­ ജലാ­തി­ർത്തി­യി­ലും എണ്ണപ്പാ­ടങ്ങൾക്കു­ സമീ­പത്തെ­ നി­രോ­ധി­ത പ്രദേ­ശങ്ങളി­ലും ഇറാൻ ബോ­ട്ടു­കൾ അതി­ക്രമി­ച്ചു­കയറു­ന്നത് വർദ്ധി­ച്ചി­രി­ക്കു­കയാ­ണെ­ന്ന് യു­.എന്നി­ലെ­ സൗ­ദി­ സ്ഥി­രം പ്രതി­നി­ധി­ അംബാ­സഡർ അബ്ദു­ല്ല അൽ മു­അല്ലി­മി­ പറഞ്ഞു­. 

2016 നവംബർ 17, ജൂൺ 16, 2017 ഒക്ടോ­ബർ 27, 2017 ഡി­സംബർ 21 തീ­യതി­കളിൽ ഇറാൻ ബോ­ട്ടു­കൾ സൗ­ദി­ ജലാ­തി­ർത്തി­യിൽ എണ്ണപ്പാ­ടങ്ങൾ‍ക്കു­ സമീ­പത്തെ­ നി­രോ­ധി­ത പ്രദേ­ശങ്ങളിൽ‍ അതി­ക്രമി­ച്ചു­ പ്രവേ­ശി­ച്ചു­. ഇത്തരം അതി­ക്രമങ്ങളും നി­യമ ലംഘനങ്ങളും മൂ­ലം ഉടലെ­ടു­ക്കു­ന്ന ഏതു­ പ്രശ്‌നത്തി­ന്റെ­യും പൂ­ർണ ഉത്തരവാ­ദി­ത്തം ഇറാ­നാ­യി­രി­ക്കും. സൗ­ദി­ അറേ­ബ്യ നൽകി­യ പ്രതി­ഷേ­ധക്കു­റി­പ്പ് യു­.എൻ രേ­ഖയെ­ന്നോ­ണം മു­ഴു­വൻ അംഗ രാ­ജ്യങ്ങൾക്കും വി­തരണം ചെ­യ്യണമെ­ന്നും സമു­ദ്ര നി­യമ മാ­സി­കയു­ടെ­ അടു­ത്ത പതി­പ്പിൽ പ്രസി­ദ്ധീ­കരി­ക്കണമെ­ന്നും ഐക്യാ­രാ­ഷ്ട്ര സഭ സെക്രട്ടറി­ ജനറലി­നോട് അംബാ­സഡർ അബ്ദു­ല്ല അൽ മു­അല്ലി­മി­ ആവശ്യപ്പെ­ട്ടു­.

You might also like

Most Viewed